വേനല്‍മഴ ശക്തിപ്രാപിക്കുന്നതിനിടെ ന്യൂനമര്‍ദം രൂപപ്പെടുന്നു; മേയ് മൂന്നു വരെ കനത്ത മഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 27, 2020

വേനല്‍മഴ ശക്തിപ്രാപിക്കുന്നതിനിടെ ന്യൂനമര്‍ദം രൂപപ്പെടുന്നു; മേയ് മൂന്നു വരെ കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്രാപിക്കുന്നതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയെത്തിക്കുമെന്ന് സൂചന.

മേയ് ഒന്നുമുതല്‍ മൂന്ന് വരെ ശക്തമായ മഴയുണ്ടാകും. ന്യൂനമര്‍ദ്ദം 30 ഓടെ ചുഴലിയായി രൂപം മാറി മ്യാന്‍മറിലേക്ക് പോകാനാണ് സാദ്ധ്യത. എന്നിരുന്നാലും കേരളത്തിന്റെ തെക്കന്‍ തീരങ്ങള്‍, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകും.

കേരളതീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കും. പനിബാധയും ഇടിമിന്നല്‍ മൂലമുള്ള അപകടങ്ങളും ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2KGZR2q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages