ന്യുഡല്‍ഹി: കൊവിഡ് 19 മഹാമാരി ബാധിതരുടെ എണ്ണം ലോകത്ത് 30 ലക്ഷം പിന്നിട്ടു. ഇതില്‍ മൂന്നിലൊന്ന് പേരും അമേരിക്കയില്‍ മാത്രമാണ്. ലോകത്താകെ രോഗികളുടെ എണ്ണം 30,59,081 ആണ്. 2,11,202 പേര്‍ ഇതിനകം മരണപ്പെട്ടു കഴിഞ്ഞു.
അമേരിക്കയില്‍ മാത്രം രോഗബാധിതര്‍ 10,08,043 ആണ്. 24 മണിക്കൂറിനുള്ളില്‍ 20,883 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യു.എസില്‍ ഇതുവരെ 56,639 മരണമടഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 1,303 പേര്‍ മരണപ്പെട്ടതായി ജോണ്‍സ് ഹോപ്കിന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസില്‍ കൊറോണ മരണം വൈകാതെ 70,000ല്‍ എത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌പെയിനില്‍ 2.29 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 23,521 പേര്‍ മരണമടഞ്ഞു. ഇറ്റലിയില്‍ 1.99 ലക്ഷം പേര്‍ക്ക രോഗം ബാധിക്കുകയും 26,977 പേര്‍ മരണപ്പെടുകയും ചെയ്തു. ഫ്രാന്‍സില്‍ 1.65 ലക്ഷമാണ് രോബാധിതര്‍. 23,293 പേര്‍ മരണമടഞ്ഞു. ഇതില്‍ 437 പേര്‍ ഒരുദിവസത്തിനുള്ളില്‍ മരണമടഞ്ഞു.
ജര്‍മ്മനിയില്‍ 6,128 പേരും ബ്രിട്ടണില്‍ 21,092 പേരും ഇറാനില്‍ 5,806 പേരും ചൈനയില്‍ 4,633 പേരും ബ്രസീലില്‍ 4,543 പേരും ബെല്‍ജിയത്ത് 7,207 പേരും നെതര്‍ലാന്‍ഡ്‌സില്‍ 4518 പേരും ഇതുവരെ മരണമടഞ്ഞിട്ടുണ്ട്.
from mangalam.com https://ift.tt/2y5Smiz
via IFTTT
No comments:
Post a Comment