ലോക്ഡൗണ്‍; അറിയാം... എന്താണ് വണ്ടികളുടെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 17, 2020

ലോക്ഡൗണ്‍; അറിയാം... എന്താണ് വണ്ടികളുടെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം?

സംസ്ഥാനത്ത് ഏപ്രില്‍ 20 മുതല്‍ കോവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഏപ്രില്‍ 20 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണമുണ്ടാകും എന്നതാണ് ഇളവുകളില്‍ പ്രധാനം. എന്നാല്‍,അത് എങ്ങനെയെന്നത് ചിലരിലെങ്കിലും സംശയം ഉയര്‍ത്തിയിട്ടുണ്ടാകും.

ഒറ്റ, ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടാന്‍ അനുവദിക്കുന്ന രീതിയാണിത്.

ജനജീവിതത്തിന് അപകടകരമായ തരത്തിലേയ്ക്ക് അന്തരീക്ഷ മലീനികരണത്തിന്റെ തോത് അപകടകരമായി വര്‍ധിച്ചതോടെ ഡല്‍ഹിയിലാണ് ആദ്യമായി ഒറ്റ ഇരട്ട നമ്പര്‍ ക്രമീകരണം കൊണ്ടുവന്നത്. അവിടെ 2016 ജനുവരിയിലാണ് ന്യൂഡല്‍ഹിയില്‍ ഒറ്റ - ഇരട്ട അക്ക വാഹന നിയന്ത്രണം പരീക്ഷിച്ചത്. വിജയമായതിനാല്‍ ആ വര്‍ഷം ഏപ്രില്‍ 15 മുതല്‍ 30 വരെ വീണ്ടും പരീക്ഷിച്ചു.

ഒറ്റ സംഖ്യ തീയതികളില്‍ ഒറ്റ സംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും ഇരട്ട സംഖ്യ തീയതികളില്‍ ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്കുമായിരുന്നു റോഡിലിറങ്ങാന്‍ അനുമതി. ഞായറൊഴികെ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയായിരുന്നു നിയന്ത്രണം. ഇതേ രീതി തന്നെയാണ് കേരളത്തിലും കൊണ്ടുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്.

രോഗ വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന്, നാല് മേഖലകളില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ 20 നു ശേഷം ഇളവുകള്‍ ബാധകമാകും. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട്, കോട്ടയം, ഇടുക്കി എന്നിവയാണ് ആ ജില്ലകള്‍.

രണ്ടാം മേഖലയിലെ ജില്ലകളായ പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ 24വരെ നിലവിലെ നിയന്ത്രണം തുടരും.



from mangalam.com https://ift.tt/2XIt0BW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages