വാഷിങ്ടൺ: ലോകത്താകെ കോവിഡ് കവർന്നത് ഒന്നര ലക്ഷത്തിലേറെ ജീവൻ. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്ക് പ്രകാരം 1,53,822 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 2,240,191 ആയി ഉയർന്നു. ഇതിൽ 5,68,343 പേർക്ക് പൂർണമായും രോഗം ഭേദമായി. രോഗബാധിതരുടെ എണ്ണത്തിൽ ബഹുദൂരം മുന്നിലുള്ള അമേരിക്കയിൽ രോഗികൾ ഏഴ് ലക്ഷം കടന്നു. മരണസംഖ്യ 37,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം അമേരിക്കയിൽ 2,535 പേർ മരിച്ചു. 30,000ത്തിലേറെ പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ മരണം 22,745 ആയി. രോഗബാധിതർ 1.72 ലക്ഷം കടന്നു. സ്പെയ്നിൽ മരണം 20,000 കടന്നു. രോഗികൾ രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഫ്രാൻസിൽ 18,641 പേരും ബ്രിട്ടണിൽ 14,576 പേരും കോവിഡ് ബാധിച്ച് മരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ ആഴ്ചകൾക്ക് ശേഷം മരണനിരക്കിൽ വലിയ കുതിപ്പ് രേഖപ്പെടുത്തി. 1,290 ജീവൻ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചൈനയിൽ നഷ്ടമായി. വുഹാനിലെ മരണസംഖ്യയിൽ ചൈന തിരുത്തൽ വരുത്തിയതാണ് ഇതിന് കാരണം. ഇതോടെ ആകെ മരണം 4,632 ആയി ഉയർന്നു. അതേസമയം 150ൽ താഴെ ആളുകൾ മാത്രമാണ് നിലവിൽ ചൈനയിൽ ചികിത്സയിലുള്ളത്. 78000 ത്തോളം പേർക്ക് രോഗം ഭേദമായി. 4,000 ത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച ജർമനയിൽ മരണം 4,300 കടന്നു. ബെൽജിയത്തിൽ മരണം 5,000 കടന്നു. ഇറാനിൽ മരണസംഖ്യ 4,958 ആയി. ബ്രസീലിൽ 2.000ത്തിലേറെ പേർ മരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ പതിനെട്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ 13,835 രോഗികളാണുള്ളത്. മരണസംഖ്യ 452 ആയി. ലോകത്താകെ 15 ലക്ഷത്തിലേറെ രോഗികൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 57,000ത്തോളം പേരുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. content highlights: covid death toll crosses 150000
from mathrubhumi.latestnews.rssfeed https://ift.tt/3etNDHX
via
IFTTT
No comments:
Post a Comment