അതിജീവന സന്ദേശം പകരാന്‍ ചലച്ചിത്ര അക്കാദമി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 17, 2020

അതിജീവന സന്ദേശം പകരാന്‍ ചലച്ചിത്ര അക്കാദമി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു

കൊറോണ എന്ന മഹാമാരി മൂലം ലോകം സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ജനങ്ങളിൽ പ്രത്യാശയും അതിജീവനസന്ദേശവും പകരുക എന്ന സർക്കാർ നിർദേശം അനുസരിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒരു ഹ്രസ്വചിത്ര തിരക്കഥാ രചനാമൽസരം നടത്തുന്നു. ലോക് ഡൗൺ കാലത്ത് കലാകാരന്മാരുടെ സർഗാത്മകമായ ആവിഷ്കാരങ്ങൾക്ക് പ്രോൽസാഹനം നൽകുക, ഈ ദുരിതകാലത്തോടുള്ള കേരളത്തിലെ ചലച്ചിത്രപ്രവർത്തകരുടെ കലാപരമായ പ്രതികരണം ചരിത്രപരമായി രേഖപ്പെടുത്തുക എന്നീ സാംസ്കാരിക ദൗത്യങ്ങൾ മുൻനിർത്തിയാണ് മൽസരം സംഘടിപ്പിക്കുന്നത്. 'ഏകാന്തവാസവും അതിജീവനവും' (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് തിരക്കഥകൾ രചിക്കേണ്ടത്. കൊറോണ രോഗവ്യാപനത്തെ തുടർന്ന് മലയാളികൾ അഭിമുഖീകരിക്കുന്ന ഏകാന്തവാസത്തിന്റെയും അതിജീവനശ്രമങ്ങളുടെയും കലാപരമായ ആവിഷ്കാരങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പംതന്നെ പ്രവാസി മലയാളികൾ നേരിടുന്ന ലോക് ഡൗൺ കാല അനുഭവങ്ങൾ ആവിഷ്കരിക്കുകയും ചെയ്യാം. സമീപകാലത്ത് പ്രളയവും നിപയും പോലുള്ള ദുരന്തങ്ങളെ അതിജീവിച്ച നമ്മൾ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളിലൂടെ ഈ ദുരിതകാലത്തെയും അതിജീവിക്കുന്നതിന്റെ പ്രതീക്ഷാനിർഭരവും പ്രത്യാശാഭരിതവുമായ അടയാളപ്പെടുത്തലായിരിക്കണം അത്. ഈ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഏകാന്തവാസം എന്ന അനുഭവത്തെ വ്യത്യസ്തതലങ്ങളിൽ വ്യാഖ്യാനിക്കുകയുമാവാം. മൽസരത്തിൽ പങ്കെടുക്കുന്നതിനായി 10 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകൾ മലയാളത്തിലോ ഇംഗ്ളീഷിലോ സമർപ്പിക്കാം. ലോകം മുഴുവനുമുള്ള മലയാളികൾക്ക് ഈ മൽസരത്തിൽ പങ്കെടുക്കാം. പൊതുവിഭാഗം, വിദ്യാർത്ഥികൾ എന്നീ രണ്ടു കാറ്റഗറികളിലാണ് മൽസരം നടക്കുക. പൊതുവിഭാഗത്തിന് പ്രായപരിധിയില്ല. ഹൈസ്കൂൾ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾ രണ്ടാമത്തെ വിഭാഗത്തിൽപെടും. ചലച്ചിത്ര മേഖലയിലെ പ്രമുഖർ അടങ്ങുന്ന ഒരു ജൂറിയായിരിക്കും മികച്ച സ്ക്രിപ്റ്റുകൾ തെരഞ്ഞെടുക്കുക. രണ്ടു വിഭാഗങ്ങളിൽനിന്നുമായി 10 തിരക്കഥകളാണ് തെരഞ്ഞെടുക്കുക. ഇതിൽ 3 എണ്ണം വിദ്യാർത്ഥി വിഭാഗത്തിൽനിന്നായിരിക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച തിരക്കഥകൾ ഹ്രസ്വചിത്രമാക്കുന്നതിന് അക്കാദമി പരമാവധി 50,000 രൂപ സാമ്പത്തിക സഹായം നൽകും. തിരക്കഥാകൃത്തുക്കൾക്കോ അവർ തെരഞ്ഞെടുക്കുന്ന വ്യക്തികൾക്കോ സംവിധാനം നിർവഹിക്കാം. ഇങ്ങനെ നിർമ്മിക്കപ്പെടുന്നവയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങൾ അടുത്ത രാജ്യാന്തര ഡോക്യുമെൻററി, ഹ്രസ്വചലച്ചിത്രമേളയിൽ (IDSFFK) പ്രത്യേക പാക്കേജ് ആയി പ്രദർശിപ്പിക്കും. cifra.ksca@gmail.com എന്ന ഇ-മെയിലിൽ സ്ക്രിപ്റ്റുകൾ സമർപ്പിക്കേണ്ട അവസാന തീയതി 2020 മെയ് 5 ആണ്. Content Highlights:kerala chalachitra academy conducts short film competition for film aspirants duringLock down, script writing competition


from mathrubhumi.latestnews.rssfeed https://ift.tt/2VyNr1s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages