കൊറോണയെ ചെറുത്ത് ലോകം ലോക്ക്ഡൗണില്‍, ലോക്ക് തുറന്ന് വുഹാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 7, 2020

കൊറോണയെ ചെറുത്ത് ലോകം ലോക്ക്ഡൗണില്‍, ലോക്ക് തുറന്ന് വുഹാന്‍

ബെയ്ജിങ്: വുഹാനിൽ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗൺ ബുധനാഴ്ച പൂർണമായും അവസാനിച്ചു. ആഗോള പ്രതിസന്ധിയായി തീർന്നിരിക്കുന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ ലോക്ക്ഡൗൺ അവസാനിച്ചതോടെ പ്രാദേശികാതിർത്തികൾ തുറന്നെങ്കിലും ചുരുക്കം ചില നിയന്ത്രണങ്ങൾ നിലനിൽക്കും. നഗരത്തിൽ കൊറോണാഭീഷണി കുറഞ്ഞുവെങ്കിലും മറ്റ് രോഗങ്ങൾക്കുള്ള സാധ്യത നിലനിൽക്കുന്നതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈറസ് വ്യാപനത്തെ തുടർന്ന് ജനുവരി 23 മുതലാണ് ഹ്യുബെ തലസ്ഥാനമായ വുഹാനിൽ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2019 ഡിസംബറിലായിരുന്നു വുഹാനിൽ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ട്രെയിൻ, വിമാനസർവീസുകൾ ബുധനാഴ്ച പുനരാരംഭിക്കുന്നതോടെ വുഹാനിൽ ഗതാഗതം സാധാരണ നിലയിലാവും. 55,000 ത്തോളം യാത്രക്കാർ ഇന്ന് വുഹാനിൽ യാത്രക്കെത്താനുള്ള സാധ്യതയുണ്ടെന്ന് വുഹാൻ റെയിൽവെ അധികൃതർ അറിയിച്ചു. അതിൽ 40 ശതമാനത്തോളം പേർ ചൈനയിലെ പ്രമുഖ നിർമാണ കേന്ദ്രമായ പേൾ റിവർ ഡെൽറ്റ മേഖലയിലേക്കായിരിക്കുമെന്ന് പ്രാദേശിക ചാനൽ പറയുന്നു. കഴിഞ്ഞ ആഴ്ചകളിൽ വൈറസ്ബാധിതരുടെ എണ്ണം ഒരു ശതമാനത്തോളം താഴ്ന്നതിനെ തുടർന്ന് ഗതാഗതനിയന്ത്രണമുൾപ്പെടെയുള്ളവയിൽ ഇളവ് വരുത്തിയിരുന്നു. ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ നഗരത്തിലെ സാമ്പത്തിക-സാമൂഹിക പ്രവർത്തനങ്ങൾ പൂർണമായും പുനരാരംഭിക്കുമെന്ന് പകർച്ചവ്യാധി നിയന്ത്രണവകുപ്പുദ്യോഗസ്ഥനായ ലുവോ പിങ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തുടർന്നും ഉണ്ടാകാനിടയുള്ള രോഗസംക്രമങ്ങൾക്കെതിയെയുള്ള പ്രതിരോധനടപടികൾ ആരംഭിച്ചതായും പിങ് അറിയിച്ചു. അനിയന്ത്രിതമായി വ്യാപിച്ച വൈറസ് വുഹാനിൽ 50,000 ലധികം പേർക്കാണ് ബാധിച്ചത്. 2500 പേർക്ക് ജീവഹാനി സംഭവിച്ചു. ചൈനയിലെ കൊറോണമരണങ്ങളിൽ 77 ശതമാനവും വുഹാനിലാണ് സംഭവിച്ചത്. വൈറസ് വ്യാപനത്തെ തുടർന്ന് കടകമ്പോളങ്ങൾ അടച്ചിട്ടു. ആളുകൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. രണ്ട് മാസക്കാലം വുഹാൻ നിശ്ചലമായിരുന്നു. നിയന്ത്രണങ്ങൾ കർശനമായിരുന്നെങ്കിലും ജനങ്ങൾ അതിനോട് സഹകരിച്ചു. വുഹാനിലെ ജനങ്ങളെ മാർച്ചിൽ നടത്തിയ വുഹാൻ സന്ദർശനത്തിനിടെ പ്രസിഡന്റ് ഷി ജിൻപിങ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. Content Highlights: Chinas coronavirus pandemic epicenter Wuhan ends 76-day lockdown


from mathrubhumi.latestnews.rssfeed https://ift.tt/3bZyFHz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages