തിരുവനന്തപുരം: വിമാനം എത്താത്തതിനെ തുടര്‍ന്ന് ലോക്ക്ഡൗണിൽ കേരളത്തിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരുടെ യാത്ര വീണ്ടും മുടങ്ങി. തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് യാത്ര ചെയ്യാനെത്തിയ 164 പേരുടെ യാത്രയാണ് രണ്ടാം വട്ടവും മുടങ്ങിയത്.
ക്വാറന്‍റൈൻ കാലാവധി കഴിഞ്ഞ് രോഗ ബാധയില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ വകുപ്പിന്റെ സർട്ടിഫിക്കറ്റുളളവർക്ക് നേരത്തേ തന്നെ യാത്രാനുമതി നല്‍കിയിരുന്നു. ഇച്ച് ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെടേണ്ടത്. എന്നാല്‍ ഇതുവരെ റഷ്യയില്‍ നിന്നും വിമാനം എത്തിയിട്ടില്ല. റഷ്യയിൽ നിന്നുളള പ്രത്യേക വിമാന സർവ്വീസുകളടക്കം നിർത്തി വെച്ചതിനാൽ നേരത്തേയും യാത്ര മുടങ്ങിയിരുന്നു.
ഗള്‍ഫില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികളുടെ മടക്കവും വൈകും. ഏപ്രില്‍ 15 മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള തീരുമാനം ഫ്ലൈ ദുബായി മരവിപ്പിച്ചു. ഇന്ത്യയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായി ഏപ്രില്‍ പതിനഞ്ചു മുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് വെബ്സൈറ്റ് വഴി ടിക്കറ്റു വില്‍പനയും തുടങ്ങി.
എന്നാല്‍ അന്താരാഷ്ട്ര കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫ്ലൈ ദുബായി തീരുമാനം മരവിപ്പിച്ചു. ഇതോടെ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത പ്രവാസിമലയാളികള്‍ പ്രയാസത്തിലായി.
from mangalam.com https://ift.tt/3aUvUXQ
via IFTTT
No comments:
Post a Comment