കൊച്ചി: മുസ്ലീം ലീഗ് എംഎല്‍എയായ കെഎം ഷാജിയെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാര്‍ക്ക് ലക്ഷങ്ങളും കോടികളും ഫീസ് നല്‍കുന്നത് കേരള സര്‍ക്കാരിന്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്‌നം, ഏത് അക്കൗണ്ടില്‍ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ത്ഥ്യമെന്ന് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതിലെ അധാര്‍മ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്? മുറ പോലെ നടക്കും എന്ന് താങ്കള്‍ ആവര്‍ത്തിച്ച് പറയുന്ന ഹെലികോപ്റ്റര്‍ അടക്കമുള്ളവയുടെ ധൂര്‍ത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികള്‍ പൊടിക്കുന്ന പിആര്‍ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാര്‍മ്മികതയല്ലേയെന്നും ബല്‍റാം ചോദിക്കുന്നു.
ബല്‍റാമിന്റെ കുറിപ്പ്
കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാര്‍ക്ക് ലക്ഷങ്ങളും കോടികളും ഫീസ് നല്‍കുന്നത് കേരള സര്‍ക്കാരിന്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്‌നം, ഏത് അക്കൗണ്ടില്‍ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ത്ഥ്യം? അതിലെ അധാര്‍മ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്? മുറ പോലെ നടക്കും എന്ന് താങ്കള്‍ ആവര്‍ത്തിച്ച് പറയുന്ന ഹെലികോപ്റ്റര്‍ അടക്കമുള്ളവയുടെ ധൂര്‍ത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികള്‍ പൊടിക്കുന്ന പിആര്‍ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാര്‍മ്മികതയല്ലേ?
ഇനിയെങ്കിലും അത്തരം ധൂര്‍ത്തും പാഴ്‌ച്ചെലവും പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയുള്ള തോന്ന്യാസവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന ഒരു പ്രഖ്യാപനമല്ലേ മുഖ്യമന്ത്രീ യഥാര്‍ത്ഥത്തില്‍ താങ്കള്‍ ഈ കേരളത്തിന് നല്‍കേണ്ടിയിരുന്ന മറുപടി?
from mangalam.com https://ift.tt/2XGq7l4
via IFTTT
No comments:
Post a Comment