സൗദി അഞ്ചുവര്‍ഷത്തിനിടെ നടത്തിയത് 800 വധശിക്ഷകള്‍... തൂക്കിലേറ്റപ്പെടുന്നവരില്‍ കുട്ടികളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 15, 2020

സൗദി അഞ്ചുവര്‍ഷത്തിനിടെ നടത്തിയത് 800 വധശിക്ഷകള്‍... തൂക്കിലേറ്റപ്പെടുന്നവരില്‍ കുട്ടികളും

സൗദി അറേബ്യയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തൂക്കിലേറ്റിയത് 800 പേരെ. ഇതില്‍ കുട്ടികള്‍ ഉള്‍പ്പെടെയുണ്ടെന്നതാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ റിപ്രൈവിന്റെ സര്‍വ്വേയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

'പരിഷ്‌കരണത്തിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും എല്ലാ വാചാടോപങ്ങള്‍ക്കിടയിലും രാജാവിനെതിരെ സംസാരിച്ചാല്‍ നിങ്ങളെ കൊലപ്പെടുത്തുന്ന രാജ്യമാണ് സൗദി' റിപ്രൈവ് ഡയറക്ടര്‍ മായ ഫോ പറയുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതില്‍ വിമര്‍ശകരുടെ പദവിയോ പ്രായമോ സൗദി പരിഗണിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

2015 ല്‍ സല്‍മാന്‍ രാജാവ് അധികാരത്തിലേറിയതോടെയാണ് ഇത്രയധികം വധശിക്ഷകള്‍ നടന്നിരിക്കുന്നത്. 2009-2014 വര്‍ഷക്കാലത്തെ അബ്ദുള്ള രാജാവിന്റെ ഭരണസമയത്ത് 423 തൂക്കിക്കൊലകളാണ് നടന്നത്.

റിപ്രൈവും സൗദിയിലെ മുനഷ്യാവകാശ സംഘടനയായ യൂറോപ്യന്‍-സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂണ്‍ റൈറ്റ്സ് എന്ന സംഘടനയും നല്‍കുന്ന വിവര പ്രകാരം നിലവില്‍ 13 കുട്ടികളാണ് സൗദിയില്‍ വധശിക്ഷ ഭീഷണിയിലുള്ളത്.



from mangalam.com https://ift.tt/2XzND3c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages