റിയാദ്: കൊറോണ വൈറസ് ബാധിതരായ രോഗികളെ ചികിത്സിച്ച ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ സ്വകാര്യ ആശുപത്രി അടച്ചു. ജാമിഅ ഡിസ്ട്രിക്റ്റിലെ അന്ദല്‍സിയ ആശുപത്രിയാണ് അടച്ചത്.
രോഗം ബാധിച്ചവരുടെ കാര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനങ്ങളും ഔദ്യോഗിക മാനദണ്ഡവും പ്രകാരം തുടര്‍നടപടികള്‍ സ്വീകരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതിനിടെ, സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ബുധനാഴ്ച ആറുപേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 79 ആയി. 493 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 5,862 ആയി. രോഗബാധിതരില്‍ 4,852 പേര്‍ ചികിത്സയില്‍ തുടരുന്നു. 42 പേര്‍ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 931 ആയി.
from mangalam.com https://ift.tt/2xzbTYr
via IFTTT
No comments:
Post a Comment