പാനൂര്‍ പീഡനക്കേസ് : പ്രതി ബിജെപി നേതാവിനെ റിമാന്‍ഡ് ചെയ്തു ; കേസ് അട്ടിമറിക്കാന്‍ പോലീസ് ഉന്നതന്റെ ഇടപെടലെന്ന് കുടുംബം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 15, 2020

പാനൂര്‍ പീഡനക്കേസ് : പ്രതി ബിജെപി നേതാവിനെ റിമാന്‍ഡ് ചെയ്തു ; കേസ് അട്ടിമറിക്കാന്‍ പോലീസ് ഉന്നതന്റെ ഇടപെടലെന്ന് കുടുംബം

കണ്ണൂര്‍: പാനൂരില്‍ നാലാംക്‌ളാസ്സ് വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവായ അദ്ധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പ്രതി പത്മരാജനെ റിമാന്റ് ചെയ്തു. തലശ്ശേരി സബ്ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് തന്നെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇനി ചോദ്യം ചെയ്യുക. അതേസമയം പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പോലീസ് പറഞ്ഞു.

അധ്യാപകനായ പത്മരാജന്‍ ബി.ജെ.പി. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും എന്‍.ടി.യു. ജില്ലാ നേതാവുമാണ്. പോക്‌സോ കേസെടുത്ത് ഒരു മാസത്തോളമായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരേ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് അറസ്റ്റ്. പാനൂരിനടുത്ത് ഒരു ബി.ജെ.പി. കേന്ദ്രത്തിലായിരുന്നു ഇയാള്‍. സംസ്ഥാനം വിട്ടെന്നു സംശയിക്കപ്പെട്ടിരുന്നെങ്കിലും ഇന്നലെ നടത്തിയ വ്യാപകറെയ്ഡില്‍ പാനൂരില്‍നിന്നു കണ്ടെത്തുകയായിരുന്നു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസ് വരുന്നതറിഞ്ഞ് ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നു പിടികൂടി.

പെണ്‍കുട്ടിയെ സമ്മര്‍ദ്ദപ്പെടുത്താന്‍ പോലീസ് ഇടപെട്ടെന്ന ആരോപണവുമായി കുടുംബവും രംഗത്ത് വന്നിട്ടുണ്ട്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥന്‍ മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറിയിട്ടും കേസില്‍ ഇടപെട്ടതായിട്ടാണ് കുടുംബം ആരോപിക്കുന്നത്. പെണ്‍കുട്ടിയെ വിവിധ ജില്ലകളില്‍ കൊണ്ടുപോയി മാനസീകമായി പീഡിപ്പിച്ച് കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കുന്നതായിട്ടാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ഇടയ്ക്ക് വെച്ച് കോഴിക്കോട്ടേയ്ക്ക് സ്ഥലം മാറിയിരുന്നു. എന്നാല്‍ അതിന് ശേഷവും കേസില്‍ ഇടപെട്ടു.

കൗണ്‍സിലിംഗ് എന്ന പേരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് വിളിച്ചു വരുത്തി. പിന്നീട് പലയിടത്തും എത്താന്‍ ആവശ്യപ്പെട്ടു. കുട്ടിക്ക് മനോവിഷമം ഉണ്ടാക്കുന്ന രീതിയില്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ടതായിട്ടാണ് ആരോപണം. പോക്‌സോകേസില്‍ കുട്ടിയുടെ മൊഴി ജില്ലയില്‍ വെച്ചു തന്നെ എടുക്കേണ്ടതുണ്ട്. മറ്റൊരു ജില്ലയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാകില്ല. കുട്ടിയുടെ അരികില്‍ എത്തി മൊഴിയെടുക്കുകയാണ് വേണ്ടത്. കുട്ടിക്ക് കൗണ്‍സിലിംഗ് ആവശ്യമുണ്ടെങ്കില്‍ അത് കുടുംബത്തിന്റെ ആവശ്യപ്രകാരമേ ആകാവൂ. തുടങ്ങി പല ചട്ട ലംഘനവും ഉദ്യോഗസ്ഥന്‍ നടത്തിയതായിട്ടാണ് കുടുംബം ആരോപിക്കുന്നത്.

കേസില്‍ ഈ ഉദ്യോഗസ്ഥന്‍ പ്രതിക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും എന്തിനാണ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയത് എന്നും കുടുംബം ചോദിക്കുന്നു. കഴിഞ്ഞ മാസം 16നാണു തലശേരി ഡിെവെ.എസ്.പി. ഓഫീസിലെത്തി ബന്ധുക്കള്‍ പരാതി നല്‍കിയത്. െവെദ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മജിസ്‌ട്രേറ്റും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.



from mangalam.com https://ift.tt/3ckFQdG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages