ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി വിഷു ആശംസകള്‍ നേര്‍ന്നത്. ' എല്ലാവര്ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍! പുതു വര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനം ചെയ്യുന്നു. എല്ലാവര്ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാകട്ടെ..' മോഡി ട്വിറ്ററില്‍ കുറിച്ചു.
മലയാളത്തിലും ഇംഗ്ലീഷിലുമായാണ് ആശംസ നേര്‍ന്നിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി ഇന്ന് രാവിലെ പത്തു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കാവുന്ന പ്രഖ്യാപനം നടത്തുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ.Happy Vishu to everyone! A new year brings new hope and new energy. May the coming year bring good health and well-being in everyone’s lives.— Narendra Modi (@narendramodi) April 14, 2020
from mangalam.com https://ift.tt/2VtmGv9
via IFTTT
No comments:
Post a Comment