ഇവിടെ മരുന്നും ചികിത്സയുമില്ല ഞങ്ങള്‍ക്ക് സുരക്ഷിത കേരളത്തിലെത്തണം... കുറച്ചു കാലം കൂടി ജീവിക്കണം ; ഒരു മാസത്തോളമായി മുംെബെയില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി മലയാളികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 13, 2020

ഇവിടെ മരുന്നും ചികിത്സയുമില്ല ഞങ്ങള്‍ക്ക് സുരക്ഷിത കേരളത്തിലെത്തണം... കുറച്ചു കാലം കൂടി ജീവിക്കണം ; ഒരു മാസത്തോളമായി മുംെബെയില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി മലയാളികള്‍

കാനഡയില്‍നിന്നു മുംെബെയിലെത്തിയ വയോധിക ദമ്പതികളും റഷ്യയില്‍നിന്നു നഗരത്തിലെത്തിയ അരുണ്‍ സതീശും മരണഭീതിയോടെ, നിറകണ്ണുകളോടെ, പറയുന്നത് ഒരൊറ്റക്കാര്യം മാത്രം. ഞങ്ങള്‍ക്ക് സുരക്ഷിത കേരളത്തിലെത്തണം. കുറച്ചു കാലം കൂടി ജീവിക്കണം. നാട്ടില്‍ ഞങ്ങള്‍ ഇവിടത്തെ പോലെ അനാഥരാവില്ല. ഇവിടെ മരുന്നും ചികിത്സയുമില്ല. നാളെ എന്തു സംഭവിക്കും എന്ന ആശങ്കയോടെ ഞങ്ങള്‍ മുംെബെയില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. നാട്ടിലുള്ള ബന്ധുക്കളും വലിയ വിഷമത്തിലാണ്. ഇനി ഞങ്ങളുടെ അവസാന പ്രതീക്ഷ കേരള സര്‍ക്കാരിലാണ്.

പ്രവാസികള്‍ക്കായി കഴിയുന്നതെല്ലാം ചെയ്യും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അദ്ദേഹം പ്രവാസികളെ പ്രത്യാശ നല്‍കുന്നു. ഈ വയോധികദമ്പതികളും അരുണ്‍ സതീശും അടക്കം ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നെത്തിയ നിരവധി പ്രവാസി മലയാളികളാണ് ഒരു മാസത്തോളമായി മുംെബെയില്‍ കുടുങ്ങി കിടക്കുന്നത്. 14 ദിവസത്തെ ക്വാറെന്റെനില്‍ കഴിഞ്ഞിരുന്ന ഇവരില്‍ പലരും മരുന്നും ചികിത്സയും ലഭിക്കാതെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ പരിതാപകരമായ അവസ്ഥയില്‍ താമസിച്ചു വരുകയാണ്.

നഗരത്തില്‍ സാമൂഹിക വ്യാപനത്തിന്റെ സൂചന മുഴങ്ങിയതും ലോക്ക് ഡൗണ്‍ കാലാവധി നീട്ടിയതും ഇവര്‍ക്ക് ഇരുട്ടടിയായിരിക്കയാണ്. അപരിചിത നഗരത്തില്‍ സ്വന്തക്കാരില്ലാത്ത ഈ പ്രവാസികള്‍ക്ക് മഹാരാഷ്ട്രാ സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചതോടെ ഹോട്ടലുകളില്‍ ഉപയോക്താക്കള്‍ ഏറെക്കുറെ ഇല്ലാതായി. ജീവനക്കാരുടെ അഭാവവും കൂടിയായതോടെ നഗരത്തിലെ ഹോട്ടലുകളും ഒന്നൊന്നായി അടച്ചു പൂട്ടാന്‍ തുടങ്ങി.

താമസിച്ചിരുന്ന ഹോട്ടലുകളില്‍നിന്നും പടിയിറങ്ങേണ്ട അവസ്ഥകൂടി വന്നതോടെ എങ്ങിനെയും നാട്ടിലെത്താനുള്ള ശ്രമത്തിലാണ് ഇവരെല്ലാം. റഷ്യയില്‍ നിന്നാണ് മാര്‍ക്കറ്റിങ് പ്രഫഷണലായ അരുണ്‍ സതീഷ് നാട്ടിലേക്കുള്ള യാത്രയില്‍ മാര്‍ച്ച് 21 ന് മുംെബെയിലെത്തുന്നത്. വിമാനത്താവളത്തിലെ മെഡിക്കല്‍ പരിശോധനയില്‍ ക്വാറെന്റെനില്‍ പോകുവാനുള്ള നിര്‍ദ്ദേശവും െകെകളില്‍ സീലും നല്‍കി. വിമാനത്തിലോ റെയില്‍ വഴിയോ വീട്ടിലേക്ക് പോകുന്നത് വിലക്കിക്കൊണ്ടുള്ള രേഖയില്‍ ഒപ്പിടിക്കുകയും ചെയ്തു.

മറ്റു വഴിയില്ലാതെ 14 ദിവസത്തെ ക്വാറെന്റെന്‍ കാലത്ത് മുംെബെയില്‍ ഹോട്ടലില്‍ തന്നെ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു അരുണ്‍. ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്നതിനാല്‍ നഗരത്തില്‍ നിബന്ധനകളോടെ കഴിച്ചു കൂട്ടേണ്ടി വന്ന നിസഹായാവസ്ഥ വിവരിക്കുമ്പോള്‍ 48 വയസുകാരനായ അരുണിന് വാക്കുകളില്‍ നിരാശ.

വിദേശത്ത് നിന്ന് മുംെബെ വഴി കേരളത്തിലേക്ക് യാത്ര ചെയ്തിരുന്ന ദമ്പതികള്‍ക്കും സതീഷിന്റെ നിസ്സഹായവസ്ഥ തന്നെയായിരുന്നു. കാനഡയില്‍ മകളെ കണ്ടിട്ട് കണ്ണൂരേക്ക് മടങ്ങും വഴിയാണ് പരമേശ്വരന്‍ (65) സുമ (56) ദമ്പതിമാര്‍ മുംെബെയില്‍ കുടുങ്ങിയത്. പരമേശ്വരന്‍ ബാങ്ക് മാനേജരായിരുന്നു. ഹോട്ടലില്‍ താമസിച്ചിരുന്ന ഇവര്‍ കയ്യിലുള്ള പണം തീര്‍ന്നതോടെ ഒരു അഗതിമന്ദിരത്തില്‍ കഴിയുകയാണ് ഇപ്പോള്‍. സമാനമായ പശ്ചാത്തലത്തില്‍ മലയാളികളടക്കം നിരവധിപ്രവാസികള്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കഴിയുന്നുണ്ട്.



from mangalam.com https://ift.tt/34zfMZz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages