: കേരളത്തിൽ എവിടെ വേണമെങ്കിലും കോവിഡ് ബാധിതരെ ചികിത്സിക്കാൻ തയ്യാറാണെന്ന് പീരുമേട് സ്വദേശിനി പാപ്പാ ഹെൻറി. കോവിഡിനെതിരേ സന്ധിയില്ലാ പോരാട്ടം പ്രഖ്യാപിച്ച കേരളത്തിന്റെ മുൻനിര പോരാളികളിലൊരാളാണ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായ പാപ്പാ ഹെൻറി. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും അഭിനന്ദിച്ചതിനുപിന്നാലെ, സാമൂഹികമാധ്യമങ്ങളിലും താരമാണവർ. ആരോഗ്യ മന്ത്രിയുമായി നടത്തിയ വീഡിയോ കൂടിക്കാഴ്ചയിലാണ് ഇവർ തന്റെ സേവനസന്നദ്ധത അറിയിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് കോവിഡ് രോഗികളൊഴിഞ്ഞ സാഹചര്യത്തിൽ കാസർകോട് അടക്കം കേരളത്തിൽ എവിടെയും ജോലിചെയ്യാൻ താനും സഹപ്രവർത്തകരും സന്നദ്ധരാണെന്ന് പാപ്പാ ആരോഗ്യമന്ത്രിയെ അറിയിച്ചു.പഴയ പാമ്പനാർ സ്വദേശിനിയായ ഇവർ 2017 മുതൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് തുടങ്ങിയപ്പോൾ മുതൽ ഇരുപതുപേരുൾപ്പെട്ട സംഘത്തിൽ പാപ്പായുമുണ്ട്. ഇരുപതുദിവസം സേവനത്തിനുശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി തീർന്നതോടെ വീണ്ടും ജോലിക്കെത്തി. തൃശ്ശൂർ മെഡിക്കൽകോളേജ്, പീരുമേട് താലൂക്കാശുപത്രി, വണ്ടിപ്പെരിയാർ, കുമളി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ് ഹെൻറി പീരുമേട് പോലീസ് സ്റ്റേഷനിൽ ഡ്രൈവറാണ്. അനന്യ, അനൻ എന്നിവരാണ് മക്കൾ.
from mathrubhumi.latestnews.rssfeed https://ift.tt/2VgB61B
via
IFTTT
No comments:
Post a Comment