ഭക്ഷ്യക്കിറ്റ് ഇഷ്ടമുള്ള റേഷൻ കടകളിൽനിന്ന്‌ വാങ്ങാനാവില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 8, 2020

ഭക്ഷ്യക്കിറ്റ് ഇഷ്ടമുള്ള റേഷൻ കടകളിൽനിന്ന്‌ വാങ്ങാനാവില്ല

ആലപ്പുഴ: ഭക്ഷ്യക്കിറ്റ് കിട്ടാൻ ഇനി ഓരോ കുടുംബവും തങ്ങളുടെ കാർഡുൾപ്പെട്ട റേഷൻ കടകളിലെത്തണം. കേരളത്തിലെവിടെയുമുള്ള റേഷൻ കടകളിൽനിന്ന് കിറ്റ് വാങ്ങാനുള്ള സംവിധാനമാണ് ഇതോടെ ഇല്ലാതായത്. പോർട്ടബിലിറ്റി സംവിധാനം ഏർപ്പെടുത്തിയാൽ ഓരോ റേഷൻകടയിലേക്കും കൂടുതൽ കിറ്റുകൾ എത്തിക്കേണ്ടിവരും. നിലവിൽ ഇതിനുള്ള ധാന്യങ്ങളില്ല. ഇതു കണക്കിലെടുത്താണ് സർക്കാരിന്റെ നീക്കം. ഇ-പോസ് യന്ത്രങ്ങൾവഴി തന്നെയായിരിക്കും വിതരണം. bb18 ലക്ഷം കുടുംബങ്ങൾക്ക് തിരിച്ചടി bbപോർട്ടബിലിറ്റി ഒഴിവാക്കിയത് 18 ലക്ഷത്തിൽപ്പരം കുടുംബങ്ങളെ ബാധിക്കും. സ്വന്തം സ്ഥലത്തുനിന്ന് മാറിത്താമസിക്കുന്നവർക്കും പൂട്ടലിൽ കുടുങ്ങിയവർക്കും തീരുമാനം ദുരിതമാണ്. സംസ്ഥാനത്തെ 87.28 ലക്ഷം കാർഡുടമകളിൽ 19 ലക്ഷത്തിലധികം പേരും സൗജന്യ റേഷൻ വാങ്ങിയത് പോർട്ടബിലിറ്റി സംവിധാനത്തിലൂടെയാണ്. bbവിതരണം ഇന്നുമുതൽ bbസൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം വ്യാഴാഴ്ച ആരംഭിക്കും. വ്യാഴാഴ്ച ആദിവാസിവിഭാഗക്കാരായ എ.എ.വൈ. (മഞ്ഞക്കാർഡ്) വിഭാഗക്കാർക്കാണ് കിറ്റ് നൽകുക. 11 മുതൽ ബാക്കിയുള്ള എ.എ.വൈ. വിഭാഗത്തിനു കിറ്റ് നൽകും. ഇതിനുശേഷം മുൻഗണനാ വിഭാഗങ്ങൾക്ക് (പിങ്ക് കാർഡ്) നൽകും. തുടർന്നായിരിക്കും പൊതുവിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾ) കിറ്റ് നൽകുക. bbകേന്ദ്രത്തിന്റെ സൗജന്യ റേഷൻ നൽകുംമുമ്പ് തീർക്കും bbകേന്ദ്രം പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം 21-ന് ആരംഭിക്കും. ഇതിനുമുമ്പ് മുൻഗണനാ വിഭാഗങ്ങളുടെ കിറ്റ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മഞ്ഞ, പിങ്ക് കാർഡുകളിലുള്ള ഓരോ അംഗത്തിനും അഞ്ചുകിലോ ഭക്ഷ്യധാന്യം വീതമാണ് കേന്ദ്രം സൗജന്യമായി നൽകുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2Rlp6uG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages