കോന്നി: കോയമ്പത്തൂരിലെ കോളേജിൽനിന്നെത്തി കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിയുടെ വീടാക്രമിച്ച കേസിൽ മൂന്ന് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. തണ്ണിത്തോട് മോഹനവിലാസത്തിൽ രാജേഷ് (46), പുത്തൻപുരയ്ക്കൽ അശോകൻ (43), അശോക് ഭവനത്തിൽ അജേഷ് (46) എന്നിവരെയാണ് തണ്ണിത്തോട് പോലീസ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. തണ്ണിത്തോട്ടിലെ വീട്ടിൽ വിദ്യാർഥിനി നിരീക്ഷണത്തിലിരിക്കുമ്പോൾ പിതാവ് നാട്ടിലിറങ്ങി നടക്കുന്നതിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിതാവിനെ ആക്രമിക്കുമെന്ന് തണ്ണിത്തോട് മാഗസിൻ എന്ന വാട്സാപ്പ് ഗ്രൂപ്പിൽനിന്നുണ്ടായ ഭീഷണിയെത്തുടർന്ന് വിദ്യാർഥിനി ചൊവ്വാഴ്ച മുഖ്യമന്ത്രിക്കു പരാതി നൽകി. രാത്രി എട്ടോടെ ബൈക്കുകളിലെത്തിയവർ കുട്ടിയുടെ വീട് ആക്രമിക്കുകയായിരുന്നു. കതക് പൊളിച്ച് അകത്തുകടന്ന ഇവർ ഉപകരണങ്ങൾ തകർത്തു. വിദ്യാർഥിനിയുടെ പിതാവിനെ കല്ലെറിഞ്ഞു. സംഭവത്തിൽ ആറു പേർക്കെതിരേയാണ് കേസെടുത്തത്. മറ്റുള്ളവർക്കായി തിരച്ചിൽ ഉൗർജിതമാക്കിയെന്ന് തണ്ണിത്തോട് പോലീസ് അറിയിച്ചു. കർശന നടപടി -മുഖ്യമന്ത്രി സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചൊവ്വാഴ്ചയാണ് പെൺകുട്ടി പരാതി നൽകിയത്. അതിന് പിന്നാലെയാണ് വീട് ആക്രമിക്കപ്പെട്ടത്. ആരായാലും ഇത്തരം കാര്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇത്തരം സമീപനം സ്വീകരിക്കുന്നവരെയും അക്രമം കാണിക്കുന്നവരെയും ഒറ്റപ്പെടുത്തണം -മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Three CPM workersarrested
from mathrubhumi.latestnews.rssfeed https://ift.tt/2Rpo6Wr
via
IFTTT
No comments:
Post a Comment