കൊച്ചി : ആശുപത്രിയിൽ കോവിഡ് ചികിത്സാരംഗത്ത് പ്രവർത്തിക്കുന്നതിനാൽ താനും ഭർത്താവും അഞ്ചുദിവസമായി മക്കളെ പിരിഞ്ഞുതാമസിക്കുകയാണെന്ന് അമേരിക്കയിൽ നഴ്‌സായ രേഖാകുറുപ്പ്. മരണങ്ങളും ജീവിതത്തിലേക്കുള്ള തിരിച്ചുവരവുകളും ഒാരോദിവസം കാണുന്നുണ്ട്. ഷിക്കാഗോയിലെ ഒരു ആശുപത്രിയിൽ ശ്വാസകോശരോഗ വിഭാഗത്തിലാണ് രേഖാകുറുപ്പ് ജോലിചെയ്യുന്നത്. ഭർത്താവ് വിനോദ്കുറുപ്പിന് മറ്റൊരു ആശുപത്രിയിലാണ് ജോലി.എത്ര സൂക്ഷിച്ചാലും ഏതെങ്കിലുംവിധത്തിൽ അത് കുഞ്ഞുങ്ങളെക്കൂടി ബാധിക്കുമോയെന്ന് ഭയന്ന് അവരെ ബന്ധുവീട്ടിലാക്കുകയായിരുന്നു. മൂന്നുകുട്ടികളാണ് ഇവർക്ക്. വീഡിയോ കോളിലാണ് ഇപ്പോൾ മക്കളെ കാണുന്നത്. ശ്വാസംകിട്ടാതെ രോഗി തളർന്നുവീണുപോകുന്നത് കണ്മുന്നിൽ കാണണം. ഒരു ദിവസം അഞ്ചോ ആറോപേരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ മറുവശത്തു പൊലിഞ്ഞുപോകുന്ന ജീവനുമുണ്ട്. ജനനത്തിനും ജീവിതത്തിനും മരണത്തിനും ഒരുപോലെ ഒരുദിവസം സാക്ഷിയാകേണ്ടി വരുന്നവരാണ് ഞങ്ങളിൽ പലരും- രേഖാ കുറുപ്പ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ശരീരോഷ്മാവ് 38 ഡിഗ്രി സെൽഷ്യസ് ഉണ്ടെങ്കിൽ കോവിഡ് പോസിറ്റീവായ രോഗിക്ക് ആശുപത്രിയിൽ വരാമെന്നാണ് ഇവിടെ നൽകിയിട്ടുള്ള നിർദേശം. പോസിറ്റീവായതിനാൽ എല്ലാ രോഗികളും അഡ്മിറ്റ് ആവേണ്ടതില്ല. രോഗം വഷളാവുകയോ ശ്വാസതടസ്സമുണ്ടാവുകയോ ചെയ്താൽ മാത്രം ആശുപത്രിയിൽ വരാനാണ് ഉപദേശിക്കുന്നത്. മാവേലിക്കര സ്വദേശിയാണ് വിനോദ്കുറുപ്പ്. റാന്നി മണ്ണടിശാല സ്വദേശിയാണ് രേഖ.
from mathrubhumi.latestnews.rssfeed https://ift.tt/34lJ4La
via
IFTTT
No comments:
Post a Comment