കുഞ്ഞേ, നിന്നെ പിരിയേണ്ടിവന്നല്ലോ നിസ്സഹായനായി ആശുപത്രിക്കിടക്കയിൽ അച്ഛൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 8, 2020

കുഞ്ഞേ, നിന്നെ പിരിയേണ്ടിവന്നല്ലോ നിസ്സഹായനായി ആശുപത്രിക്കിടക്കയിൽ അച്ഛൻ

കൊല്ലം : അതിവേദനയോടെയാണ് അവർ വേർപിരിഞ്ഞത്. 20 വർഷമായി ഒരുമുറിയിൽ ജീവിച്ച അച്ഛനും ഭിന്നശേഷിക്കാരനായ മകനും തത്‌കാലത്തേക്കെങ്കിലും രണ്ടിടത്തായി. പ്രമേഹം മൂർച്ഛിച്ച് ജില്ലാ ആശുപത്രിയിൽ കിടക്കേണ്ടിവന്നപ്പോൾ ഭിന്നശേഷിക്കാരനായ മകനെ നോക്കാനാളില്ലാത്തതിനാൽ ചാത്തന്നൂരിലെ സംരക്ഷണകേന്ദ്രത്തിലാക്കാൻ നിർബന്ധിതനാകുകയായിരുന്നു ഈ അച്ഛൻ. കൊറോണ വ്യാപന കാലമായതിനാൽ ആശുപത്രിയിൽ മകനെ കൂടെ നിർത്താനാവില്ലല്ലോ. പിരിഞ്ഞപ്പോൾ 31 കാരനായ ഹരിശങ്കർ അച്ഛനെ നിസ്സഹായനായൊന്ന് നോക്കി. കണ്ടുനിന്നവർ കരഞ്ഞുപോയി.ഈ അച്ഛനെയും മകനെയും കൊല്ലത്തുകാരെല്ലാം അറിയും. നരച്ച താടിയും മുടിയുമുള്ള അച്ഛന്റെ കൈയിൽ മുറുകെപ്പിടിച്ച് നടന്നുനീങ്ങുന്ന ഭിന്നശേഷിക്കാരനായ മകൻ. കടവൂർ ക്ഷേത്രം, കൊട്ടാരക്കുളം ഗണപതി ക്ഷേത്രം, ഹൈസ്കൂൾ ജങ്ഷൻ... ഇങ്ങനെ നഗരത്തിന്റെ പല ഭാഗങ്ങളിലും ഇവരെ കാണ്ടിട്ടുള്ളവർ ഒരു പക്ഷേ ഇവരുടെ ജീവിതം അറിഞ്ഞിട്ടുണ്ടാവില്ല.കൊല്ലത്ത് ഒരുകാലത്ത് രാജാവിനെപ്പോലെ കഴിഞ്ഞവർ. എഴുപതുകളിൽ കൊല്ലം വടയാറ്റുകോട്ടയിലെ രഘു സാനിറ്ററി എന്ന കട പഴയ തലമുറയിൽപ്പെട്ടവർക്ക് മറക്കാനാവില്ല. ആറ്റിങ്ങൽമുതൽ ആലപ്പുഴവരെയുള്ളവർ സാനിറ്ററി ഇനങ്ങൾ വാങ്ങാനെത്തിയിരുന്ന ആ കടയുടെ ഉടമയായ രഘുനാഥൻ നായരാണ് ഈ അച്ഛൻ. തീർന്നില്ല അന്നത്തെ വലിയ ഫുട്ബോൾ കളിക്കാരനും സംഘാടകനുമായിരുന്നു ഇദ്ദേഹം. കമ്പംമൂത്ത് സ്വന്തമായി ഫുട്ബോൾ ടീമുണ്ടാക്കി. സി.വി.പാപ്പച്ചൻ, ടൈറ്റസ് കുര്യൻ, ജോർജ്‌ മുത്തു തുടങ്ങി അന്നത്തെ എണ്ണംപറഞ്ഞ കാൽപ്പന്തുകളിക്കാരുണ്ടായിരുന്നു ‍ടീമിൽ. 1999-ൽ ഭാര്യ ആസ്‌ത്‌മ രോഗം മൂർച്ഛിച്ചു മരിച്ചതോടെ രഘുനാഥൻ നായരും മകൻ ഹരിശങ്കറും പരസ്പരം താങ്ങും തണലുമായി. രണ്ടാമത് വിവാഹം കഴിച്ചെങ്കിലും മകനെ ഒപ്പം നിർത്തുന്നതിൽ ഇഷ്ടമില്ലാത്ത, രണ്ടാം ഭാര്യ ഉപേക്ഷിച്ചുപോയതായി രഘുനാഥൻ നായർ പറയുന്നു. ബിസിനസിൽ ചതികളുണ്ടായി. കച്ചവടം കൈയിൽനിന്നുപോയി. കടം വാങ്ങിയവരൊന്നും ആപത്തുകാലത്ത് തിരിഞ്ഞുനോക്കിയതുമില്ല. അച്ഛന് മകനും മകന് അച്ഛനും. വാടകവീടുകൾ മാറിമാറി ഒടുവിൽ കടവൂരിലെ ലോഡ്ജ് മുറിയിലെത്തി. ഇഡ്ഡലിയും ഉച്ചയൂണും വാങ്ങി പകുത്തുകഴിച്ച്, നാടുചുറ്റി...താൻ കിടന്നുപോയാൽ മകനെ ആര് നോക്കുമെന്ന് അച്ഛന് എന്നും ആശങ്കയുണ്ടായിരുന്നു. കൊറോണക്കാലത്ത് അങ്ങനെ അവർ വേർപിരിഞ്ഞു. ‘എനിക്ക് ആരോടും പരിഭവമില്ല. കാലിലെ പഴുപ്പ് എടുത്തുകളഞ്ഞു. മുറിവ് കരിഞ്ഞാൽ ഇവിടന്ന് പോണം. എന്റെ കുഞ്ഞിനെ കാണണം. അത്രേയുള്ളൂ.’-രഘുനാഥൻ നായരുടെ ശബ്ദമിടറി. അഭിമാനിയായ അദ്ദേഹം കണ്ണുനിറയാതിരിക്കാൻ, തുളുമ്പാതിരിക്കാൻ പാടുപെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/3c0raAc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages