തീരാനോവായി കുഞ്ഞു നൈഹ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 24, 2020

തീരാനോവായി കുഞ്ഞു നൈഹ

മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന, മഞ്ചേരി പയ്യനാട് സ്വദേശി അഷ്റഫിന്റെ നാലുമാസം പ്രായമുള്ള മകൾ നൈഹ ഫാത്തിമ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ആറിനാണ് ഹൃദയാഘാതത്തെ തുടർന്ന് കുട്ടി മരിച്ചതെന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. നേരത്തേ ഹൃദ്രോഗവും വളർച്ചക്കുറവുമുൾപ്പടെയുള്ള രോഗങ്ങൾക്ക് മൂന്നുമാസത്തോളം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 17-ന് പയ്യനാടുള്ള വീട്ടിൽവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടർന്ന് ഉച്ചയ്ക്ക് 12-ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കി. ന്യൂമോണിയ കണ്ടെത്തിയതിനെത്തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനിയും ശ്വാസതടസ്സവുമായി ഇവിടെ ചികിത്സയിലിരിക്കെ അപസ്മാരമുണ്ടായതിനെ തുടർന്നാണ് 21-ന് പുലർച്ചെ 5.15-ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ സാമ്പിൾ പരിശോധനയിൽ 22-നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. Content Highlight: 4-month old COVID-19 positive baby girl dies


from mathrubhumi.latestnews.rssfeed https://ift.tt/2yKMHic
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages