വാഷിങ്ടൺ: ശരീരത്തിൽ അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ കൊല്ലാമെന്ന ആശയം പങ്കുവെച്ചുള്ളപ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കമ്പനികൾ. തങ്ങളുടെ ഉത്പന്നങ്ങൾ കഴിക്കരുതെന്ന് ഉപദേശം നൽകാൻ നിർബന്ധിതരായിരിക്കുകയാണ് ലൈസോൾ, ഡെറ്റോൾ തുടങ്ങിയ അണുനശീകരണ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനി. വീര്യമേറിയ പ്രകാശരശ്മികൾ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാൻ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ശാസ്ത്രജ്ഞരോട്ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും ശ്വാസകോശത്തിലാണ് എന്നത് കൊണ്ട് കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാർഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂർണമായും ശുദ്ധീകരിക്കാൻ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടതെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തുടർന്ന്തെറ്റായ നിരവധി സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ അമേരിക്കക്കാരിലെത്തിയത്. ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷമുണ്ടായ വ്യാജപ്രചാരണത്തെ തുടർന്ന് അണുനാശിനികൾ കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ്പരസ്യമായി നൽകിയിരിക്കുകയാണ് റെക്കിറ്റ് ബെൻക്കിസർ എന്ന ബ്രിട്ടീഷ് കമ്പനി. "ആരോഗ്യവുമായും ശുചീകരണവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ആഗോള നായകരെന്ന നിലയ്ക്ക്തങ്ങൾ പറയുകയാണ്, ഒരു സാഹചര്യത്തിലും തങ്ങളുടെ അണുനശീകരണ ഉത്പന്നങ്ങൾ മനുഷ്യശരീരത്തിലേക്ക്ഇൻജക്ഷൻ വഴിയോ വായിലൂടെയോ ശരീരത്തിൽ പ്രയോഗിക്കരുത്", എന്ന് കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. മാത്രവുമല്ല മാർഗ്ഗനിർദേശങ്ങൾ പാലിച്ച് മാത്രമേ ഇവ ഉപയോഗിക്കാവൂ എന്നും കമ്പനി അടിവരയിട്ടു പറയുന്നുണ്ട്. "പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശപ്രകാരം ഉപയോക്താക്കൾക്ക് കൃത്യവും കാലികവുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്", എന്ന് പറഞ്ഞാണ് കമ്പനി പ്രസ്താവനയിറക്കിയത്. ഒരു കാരണവശാലും അണുനാശിനികൾ ശരീരത്തിൽ കുത്തിവെക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ട്രംപ് ഭരണത്തിനു തന്നെ കീഴിലുള്ള ഫുഡ്ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മേധാവി സ്റ്റീഫൻ ഹാൻ മുന്നറിയിപ്പു നൽകുന്നു. content highlights :Company that makes Lysol and Dettol is urging customers not to consume it
from mathrubhumi.latestnews.rssfeed https://ift.tt/3bCLacj
via
IFTTT
No comments:
Post a Comment