ഹോട്‌സ്‌പോട്ടുകള്‍ക്ക് പുറത്തുള്ള കടകള്‍ തുറക്കാം, മാളുകള്‍ അടഞ്ഞുകിടക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 24, 2020

ഹോട്‌സ്‌പോട്ടുകള്‍ക്ക് പുറത്തുള്ള കടകള്‍ തുറക്കാം, മാളുകള്‍ അടഞ്ഞുകിടക്കും

ന്യൂഡൽഹി: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ. ചെറിയ കടകൾ ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. വെള്ളിയാഴ്ച രാത്രിയോടെയാണ് മന്ത്രാലയം ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പലചരക്ക് കടകൾ മാത്രമല്ല അവശ്യസാധനങ്ങൾ വിൽക്കുന്നവ അല്ലാത്ത കടകളും തുറക്കാം. എന്നാൽ ഷോപ്പിങ് മാളുകൾക്ക് തുറക്കാൻ അനുമതിയില്ല. ഹോട്ട്സ്പോട്ട് മേഖലകളിലെ കടകൾക്കും ഈ ഇളവുകൾ ബാധകമല്ല. കടകളിൽ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ജീവനക്കാർ മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം നഗരസഭാ, കോർപറേഷൻ പരിധിക്ക് പുറത്ത് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം അതത് സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കടകളും, പാർപ്പിട സമുച്ചയങ്ങളിലേയും മാർക്കറ്റ് സമുച്ചയങ്ങളിലേയും കടകൾ തുറന്ന് പ്രവർത്തിക്കാം. മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകളിലെ ഷോപ്പുകൾ ഇതിൽ ഉൾപ്പെടില്ല. അവ തുറക്കാൻ അനുമതിയില്ല നഗരസഭാ, കോർപറേഷൻ പരിധിയിൽ വരുന്ന കോർപറേഷൻ ഷോപ്സ് ആൻഡ് എസ്റ്റാബ്ലീഷ്മെന്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനിൽക്കുന്ന കടകളും പാർപ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. എന്നാൽ കമ്പോളങ്ങൾക്കും മൾട്ടി ബ്രാൻഡ് സിംഗിൾ ബ്രാൻഡ് മാളുകൾക്കും പ്രവർത്തനാനുമതി ഇല്ല. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് മൂന്നിനാണ് അവസാനിക്കുക. ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതും നീട്ടുന്നതും സംബന്ധിച്ച് തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിന് ശേഷം തീരുമാനമെടുക്കും. ontent Highlights:Centre Allows Shops To Open With Conditions, Malls To Remain Closed


from mathrubhumi.latestnews.rssfeed https://ift.tt/2yFiUqY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages