യുഎസില്‍ മരണം അരലക്ഷം കടന്നു; പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടിയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 24, 2020

യുഎസില്‍ മരണം അരലക്ഷം കടന്നു; പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടിയായി

വാഷിങ്ടൺ: കൊറോണ മഹാമാരിയെ തുടർന്ന് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. പത്ത് ദിവസത്തിനിടെയാണ് മരണസംഖ്യ കാൽ ലക്ഷത്തിൽ നിന്ന് അരലക്ഷമായി വർധിച്ചത്. വെള്ളിയാഴ്ച 1951 പേരാണ് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടായിരത്തിന് മുകളിലായിരുന്നു ദിനംപ്രതിയുള്ള യുഎസിലെ മരണനിരക്ക്. 51,017 ആയി ഇതോടെ രാജ്യത്തെ ആകെ മരണം. പകുതിയോളം മരണവും ന്യൂയോർക്കിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ മൊത്തം രോഗബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നിട്ടുണ്ട്. ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 28.3 ലക്ഷം ആണ്. മരണം രണ്ട് ലക്ഷത്തിനോടടുത്തിട്ടുണ്ട്. യുകെ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വെള്ളിയാഴ്ച മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായി. സ്പെയിനിൽ 367 മരണവും ഇറ്റലിയിൽ 420 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടങ്ങളിൽ മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും കുറവ് തുടരുന്നുണ്ട്. ഫ്രാൻസിൽ 389 മരണമാണ് വെള്ളിയാഴ്ചയുണ്ടായത്. അതേ സമയം യുകെയിൽ 768 പേർ മരിച്ചു. യുകെയിൽ ആകെ മരണം 19,506 ആണ്. ഫ്രാൻസിൽ 22,245 ഉം സ്പെയിനിൽ 22,524 ഉം ആണ് ആകെ മരണം. ഇറ്റലിയിൽ മരണസംഖ്യ 25,969 ആണ്. 357 മരണം ബ്രസീലിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടു ദിവസങ്ങളായിട്ട് ബ്രസീൽ മരണസംഖ്യ കുത്തനെ വർധനിച്ചിട്ടുണ്ട്. 3.679 മരണമാണ് ഇവിടെ ആകെ റിപ്പോർട്ട് ചെയ്തത്. 52,995 രോഗികളാണ് ബ്രസീലിലുള്ളത്. Content Highlights:Coronavirus pandemic-Updates from around the world


from mathrubhumi.latestnews.rssfeed https://ift.tt/2Y6djoe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages