പുരുഷന്‍മാരുമായി പ്രണയം; 23-കാരന്‍ കാമുകനെ നെയ്മറുടെ അമ്മ ഉപേക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 24, 2020

പുരുഷന്‍മാരുമായി പ്രണയം; 23-കാരന്‍ കാമുകനെ നെയ്മറുടെ അമ്മ ഉപേക്ഷിച്ചു

റിയോ ഡി ജനൈറോ: മകനേക്കാൾ ആറു വയസിന് ഇളയവനായ യുവാവുമായി ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറുടെ അമ്മ നദീനെ ഗോൺസാൽവസ് ഡേറ്റിങ്ങിലാണെന്ന വാർത്ത വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ 23-കാരൻ കാമുകനെ 52-കാരിയായ നെയ്മറുടെ അമ്മ ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. കാമുകൻ തിയാഗോ റാമോസിന്റെ പ്രണയചരിത്രം അറിഞ്ഞതോടെയാണ് നദീനെ ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. മുമ്പ് നിരവധി പുരുഷൻമാരുമായി ഇയാൾക്കുബന്ധമുണ്ടായിരുന്നതായി നദീനെ കണ്ടെത്തുകയായിരുന്നു. നദീനെയുമായി ബന്ധം സ്ഥാപിക്കുന്നതിനു മുമ്പ് നെയ്മറുടെ പേഴ്സണൽ ഷെഫ് ഉൾപ്പെടെയുള്ളവരുമായി തിയാഗോയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബ്രസീലിയൻ നടനും, സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ കാർലിനോസ് മയിയുമായും തിയാഗോ അടുപ്പത്തിലായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് തിയാഗോയുമായി ഡേറ്റിങ്ങിലാണെന്ന് നദീനെ അറിയിച്ചത്. ഇരുവരുമൊത്തുള്ള ഒരു ചിത്രവും അവർ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആശംസയുമായി നെയ്മർ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നർ റിബെയ്റോയുമായി 2016 മുതൽ പിരിഞ്ഞു താമസിക്കുകയാണ് നദീനെ. Content Highlights: Neymars mother dumps 23-year boy friend after discovering he had dated a string of men


from mathrubhumi.latestnews.rssfeed https://ift.tt/3bCwHwV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages