ലണ്ടൻ: കോവിഡ്-19 ബാധയെത്തുടർന്ന് ഇരട്ടസഹോദരിമാർ മരിച്ചു. ഇംഗ്ലണ്ടിലെ സതാംപ്ടൺ ജനറൽ ആശുപത്രിയിൽ മൂന്ന് ദിവസത്തെ ഇടവേളയിലായിരുന്നു ഇരുവരുടേയും മരണം. ഇതേ ആശുപത്രിയിലെ ശിശുവിഭാഗത്തിൽ നഴ്സായി പ്രവർത്തിച്ചിരുന്ന കാറ്റി ഡേവിസ് ചൊവ്വാഴ്ചയും സഹോദരി എമ്മ വെള്ളിയാഴ്ചയുമാണ് മരിച്ചത്. 37 വയസായിരുന്നു. എമ്മയും മുമ്പ് സർജറി വിഭാഗത്തിൽ നഴ്സായിരുന്നു. ഒരുമിച്ച് ജനിച്ചതിനാൽ ഒരുമിച്ച് മരിക്കാനായിരുന്നു ഇരുവരുടേയും ആഗ്രഹമെന്ന് കാറ്റിയുടേയും എമ്മയുടേയും സഹോദരിയായ സോ ഡേവിസ് പറഞ്ഞു. വൈറസ് ബാധയെ തുടർന്ന് കുറച്ചു ദിവസമായി ഇരുവരുടേയും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ചെറുപ്പം മുതൽ മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിച്ചിരുന്നതിനാലാണ് ഇരുവരും നഴ്സിങ് മേഖല തിരഞ്ഞെടുത്തതെന്നും തങ്ങൾ പരിചരിച്ച രോഗികൾക്ക് സാമ്പത്തികമുൾപ്പെടെയുള്ള സഹായം ഇവർ നലൽകിയിരുന്നതായും സോ പറഞ്ഞു. കാറ്റി സഹപ്രവർത്തകർക്ക് പ്രിയങ്കരിയായിരുന്നുവെന്ന് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് മേധാവി പൗലാ ഹെഡ് അറിയിച്ചു. ചൊവ്വാഴ്ച കാറ്റിയുടെ മരണത്തെ തുടർന്ന് കാറ്റിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാൻ ആശുപത്രി ജീവനക്കാർ മുഖ്യകവാടത്തിൽ ക്ലാപ് ഫോർ കാറ്റി(clap for katy)നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് എമ്മ മരിച്ചത്. ബ്രിട്ടണിൽ അമ്പതോളം നഴ്സുമാർ കോവിഡ്-19 ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. Content Highlights: Twin sisters Katy and Emma Davis die with Covid-19
from mathrubhumi.latestnews.rssfeed https://ift.tt/2W2o3l8
via
IFTTT
No comments:
Post a Comment