കോവിഡ് രോഗം വീണ്ടും എത്തും, കാലവര്‍ഷം എത്തുന്നതോടെ രോഗികളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 24, 2020

കോവിഡ് രോഗം വീണ്ടും എത്തും, കാലവര്‍ഷം എത്തുന്നതോടെ രോഗികളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കും

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തോടെ വീണ്ടും കോവിഡ് ശക്തമാകുമെന്ന് വിദഗ്ധര്‍. വര്‍ഷകാലം ആരംഭിക്കുന്നതോടെ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് വിലയിരുത്തല്‍. ലോക് ഡൗണിന് ശേഷം രോഗികള്‍ കുറയും എന്നാല്‍ കാലവര്‍ഷം എത്തുന്നതോടെ രോഗികളുടെ എണ്ണം കൂടും. ജൂലൈ അവസാനത്തോടെയും ആഗസ്റ്റിലുമായി കോവിഡിന്റെ രണ്ടാം വരവ് ഉണ്ടാകും.

അടച്ചിലിടലിന് ശേഷമുള്ള സാമൂഹിക അകലം പാലിക്കലും വൃത്തിയും അടക്കമുള്ള നിയന്ത്രണങ്ങള്‍ എത്രത്തോളം പാലിക്കുന്നുണ്ട് എന്നതിനെ ആശ്രയിച്ച് വ്യാപനത്തിന്റെ സമയവും തീവ്രതയും വ്യത്യാസപ്പെടുമെന്ന് ബംഹളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ അധ്യാപകനായ രാജേഷ് സുന്ദരേശ്വരനും യു.പി.യിലെ ശിവ് നാടാര്‍ സര്‍വകലാശാല അധ്യാപകന്‍ സമിത് ഭട്ടാചാര്യയും പറഞ്ഞു.

ഇന്ത്യയില്‍ വര്‍ഷകാലം എന്ന് പറയുന്നത് പകര്‍ച്ച പനിയുടെ കാലം കൂടിയാണ്. പനിയുടെ ആദ്യലക്ഷണം പോലും അവഗണിക്കാതെ ഹോട്‌സ്‌പോട്ടുകളില്‍ പരമാവധി പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. വ്യക്തിശുചിത്വത്തിനൊപ്പം മുഖാവരണം ധരിക്കലും മറ്റും ജനങ്ങളുടെ ശീലത്തിന്റെ ഭാഗമാകണം. നിയന്ത്രണങ്ങളില്‍ ഇളവുവരുന്നതോടെ രോഗികളുടെ എണ്ണംകൂടുന്നതായുള്ള അനുഭവം ചൈനയില്‍ ഉണ്ടായിട്ടുണ്ട്.



from mangalam.com https://ift.tt/3aAGdQ5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages