ന്യൂഡൽഹി: യു.പി-ഡൽഹി അതിർത്തിയിലുള്ള നോയ്ഡയിൽ മലയാളി കുടുംബത്തിന് കോവിഡ്. തെക്കൻ ഡൽഹിയിലെ സ്വകാര്യാശുപത്രിയിൽ ജോലിചെയ്യുന്ന മലയാളി നഴ്സിന്റെതാണ് കുടുംബം. അവർക്കാണ് ആദ്യം രോഗബാധയുണ്ടായത്. നോയ്ഡ സെക്ടർ 34-ലാണ് ഇവരുടെ താമസം. മകൾക്കു പുറമെ സഹോദരി, ഭർത്താവ്, അവരുടെ രണ്ടു മക്കൾ എന്നിവരും നഴ്സിന്റെ വീട്ടിൽ താമസമുണ്ടായിരുന്നു. ഇവർക്കൊക്കെ രോഗം പടർന്നു. സഹോദരിക്ക് 14 ദിവസം പ്രായമുള്ള ഒരു കുട്ടിയുണ്ടെങ്കിലും പരിശോധിച്ചപ്പോൾ കോവിഡ് നെഗറ്റീവാണെന്നു തെളിഞ്ഞു. നഴ്സിനെയും കുടുംബാംഗങ്ങളെയും ചികിത്സയ്ക്കായി ഡൽഹിയിലെയും നോയ്ഡയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. Content Highlight: Covid Malayalee Nurse & Family tested positive in Noida
from mathrubhumi.latestnews.rssfeed https://ift.tt/2yB8yZj
via
IFTTT
No comments:
Post a Comment