ഗുവാഹത്തി: മേഘാലയയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു. മേഘാലയയുടെ തലസ്ഥാന നഗരമായ ഷില്ലോങ്ങിലുള്ള ബെഥനി ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡോക്ടര്‍ക്ക് മറ്റ് ട്രാവല്‍ ഹിസ്റ്ററി ഒന്നും ഇല്ലാത്തതിനാല്‍ 'നിശ്ശബ്ദ വാഹകനില്‍' നിന്നാകാം രോഗം പകര്‍ന്നതെന്നാണ് നിഗമനം.
അതിനാല്‍ അറിയപ്പെടാത്ത ആ വൈറസ് വാഹകനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. തലസ്ഥാന നഗരിയില്‍ രണ്ടു ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 22 മുതല്‍ ആശുപത്രിയില്‍ എത്തിയവര്‍ മുന്നോട്ടു വരണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. വൈറസിനെ പ്രതിരോധിക്കാനായി ജനങ്ങളോട് മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നമ്മുക്ക് മുന്നില്‍ ഇതൊരു വെല്ലുവിളി ആണെന്നും മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ പറഞ്ഞു. സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടാനണ് തീരുമാനം. സംസ്ഥാനത്തിന് അകത്തും പുറത്തേയ്ക്കുമുള്ള പൊതു ഗതാഗതവും റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. നാഗാലാന്‍ഡില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് നോര്‍ത്ത് ഈസ്റ്റ് സഗസ്ഥാനമായ മേഘാലയയിലും ആദ്യ കേസ് സ്ഥിരീകരിക്കുന്നത്. ഇതുവരെ സിക്കിമില്‍ മാത്രമാണ് കോവിഡ് ബാധ സ്ഥിരീകരിക്കാത്തത്.
from mangalam.com https://ift.tt/2Vlpbji
via IFTTT
No comments:
Post a Comment