ലക്നൗ: കൊറോണയെ പ്രതിരോധിക്കാൻ പോംവഴികളില്ലാതെ രാജ്യം ലോക്ക്ഡൗണിലായി.വൈറസ് വ്യാപനത്തെ മറികടക്കാൻ രാജ്യമെമ്പാടും പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ ജനങ്ങൾക്കുണ്ടാക്കിയ ദുരിതങ്ങൾ ചെറുതല്ല; പ്രത്യേകിച്ച് ദരിദ്രർക്കും പട്ടിണിപ്പാവങ്ങൾക്കും. മനുഷ്യരും മനുഷ്യരെ ആശ്രയിച്ചു കഴിയുന്ന മൃഗങ്ങളും അടക്കമുള്ളവയുടെ ജീവിതം തന്നെ അത് മാറ്റിമറിച്ചു. ആഗ്രയിൽനിന്നുള്ള ഈ ദൃശ്യങ്ങൾ ആ ദുരിതങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കും. ആഗ്രയിലെ രാംബാഗ് ചൗരായിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പാൽ കൊണ്ടുപോകുന്ന ടാങ്കർ മറിഞ്ഞ് പാൽ റോഡിലൂടെ ഒഴുകുകയാണ്. ഒരു പറ്റം തെരുവുനായ്ക്കൾ ഈ പാൽ നക്കിക്കുടിച്ചുകൊണ്ടിരിക്കുന്നു. ഇതിനു തൊട്ടപ്പുറത്തായി ഒരു മനുഷ്യൻ റോഡിലൂടെ ഒഴുകുന്ന പാൽ രണ്ടുകൈകളിലും കോരി ഒരു ചെറിയ മൺകുടത്തിൽ നിറയ്ക്കുന്നു. വിശപ്പിനു മുന്നിൽ മനുഷ്യനും മൃഗങ്ങളും സമന്മാരാകുന്നതിന്റെ ദൃശ്യമാണിത്. കുടിയേറ്റ തൊഴിലാളികളായ ലക്ഷങ്ങൾ സ്വദേശത്തേയ്ക്കുള്ള പലായനത്തിനിടെ തെരുവിലകപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പാവപ്പെട്ടവർക്ക് സഹായപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രശ്നത്തിന് പൂർണ പരിഹാരമായില്ല. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായിട്ടുള്ള പ്രതിസന്ധി മൂലം അനൗപചാരിക തൊഴിൽമേഖലകളിൽ ജോലിചെയ്യുന്ന 40 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിട്ടേക്കാമെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. Lockdown Impact: इंसान और जानवर साथ साथ दूध पीने लगे। आज अगरा के रामबाग चौराहे पर एक दूध वाले की दूध की टंकी गिर गयी।फिर क्या हुआ खुद देखिए। pic.twitter.com/OWvNg8EFIe — Kamal khan (@kamalkhan_NDTV) April 13, 2020 Content Highlights:Man, Dogs Sharing Spilt Milk In Agra Shows Lockdown Desperationa
from mathrubhumi.latestnews.rssfeed https://ift.tt/3a8qRlz
via
IFTTT
No comments:
Post a Comment