ലോകമെങ്ങും കോവിഡ് -19 രോഗം വ്യാപിച്ചുകൊണ്ടിരിക്കെ രോഗത്തിന് കാരണമായ കോറോണ വൈറസിന്റെ ഉറവിടം തേടി വലിയ പരീക്ഷണങ്ങളും പഠനങ്ങളും നടന്നുകൊണ്ടിരിക്കെ കേരളത്തില്‍ കാണപ്പെടുന്ന വവ്വാലുകളിൽ കൊറോണ വൈറസ് സാന്നിധ്യമുണ്ടെന്ന കണ്ടെത്തൽ. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
ഇവയുടെ തൊണ്ടയിൽ നിന്നും മലാശയത്തില്‍ നിന്നുമുള്ള സാപിളുകളാണ് പരിശോധനയ്ക്ക് ഉപയോഗിച്ചത്. കേരളത്തിൽ നിന്നും ശേഖരിച്ച സാംപിളുകളിൽ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 217 സ്രവ സാംപിളുകൾ 12 എണ്ണം പോസിറ്റാവായിരുന്നു. റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 42 സ്രവ സാംപിളുകളിൽ നാലും പോസിറ്റീവായി.
ഐസിഎംആർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം രണ്ടിനം വവ്വാലുകളുടെയും തൊണ്ടയിൽനിന്നുള്ള 25 സ്രവ സാംപിളുകൾ ഫലം നെഗറ്റീവായി. ഐസിഎംആർ 2018-19 വർഷങ്ങളിൽ ശേഖരിച്ച സാംപിളുകളിലാണ് പഠനം നടത്തിയത്. കേരളത്തിന് പുറമേ ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ഈ വവ്വാലുകള്‍ കാണപ്പെടുന്നുണ്ട്.
കേരളം, കർണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചൽപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള വവ്വാലുകളെയാണ് ഐസിഎംആർ പരിശോധിച്ചത്. വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഈയിനത്തിൽപ്പെട്ട സസ്തനികളെ കൂടുതൽ നിരീക്ഷണവിധേയമാക്കണമെന്ന് പഠനം നിർദേശിക്കുന്നു.
വൈറസ് കണ്ടെത്തിയ മേഖലകളിൽ മനുഷ്യരിലും വളർത്തുമൃഗങ്ങളിലും ആന്റിബോഡി സർവേകൾ നടത്തണമെന്നും ഇതു വഴി പകർച്ചവ്യാധിയിലേക്ക് നയിക്കാവുന്ന പുതിയ വൈറസുകൾ ഉണ്ടാകുന്നതു കണ്ടെത്താൻ ഇതുവഴി കഴിയും. പശ്ചിമഘട്ട മേഖലകൾ പ്രത്യേകിച്ച് കേരളം വിവിധ ഇനങ്ങളിൽപ്പെട്ട വവ്വാലുകളുടെ ആവാസകേന്ദ്രമാണ്. അതിനാൽ കേരളം കൂടുതൽ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ നേരത്തെ റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധയുടെ ഉറവിടവും വവ്വാലുകൾ ആണെന്നായിരുന്നു വിലയിരുത്തൽ. റിവേഴ്സ് ട്രാൻസ്‌ക്രിപ്ഷൻ-പോളിമെറെയ്സ് ചെയിൻ റിയാക്‌ഷൻ (ആർ.ടി-പി.സി.ആർ) പരിശോധന പ്രകാരമായിരുന്നു നിപ്പയില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. കോവിഡ് 19 മഹാമാരിക്ക് കാരണമായ SARS-CoV-2 രോഗാണുക്കൾ, വവ്വാൽ, ഈനാംപേച്ചി തുടങ്ങിയ സസ്തനികളിൽ നിന്ന് ഉത്ഭവിച്ചതാവാമെന്ന് അന്താരാഷ്ട്ര പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.
from mangalam.com https://ift.tt/34x8rtH
via IFTTT
No comments:
Post a Comment