വീണ്ടും വിവാദം; സ്പ്രിംഗ്‌ളറിനു പിന്നാലെ ടെലിമെഡിസിന്‍ ഡേറ്റ ചോര്‍ച്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 18, 2020

വീണ്ടും വിവാദം; സ്പ്രിംഗ്‌ളറിനു പിന്നാലെ ടെലിമെഡിസിന്‍ ഡേറ്റ ചോര്‍ച്ച

തിരുവനന്തപുരം: സ്പ്രിംഗ്‌ളറിനു പിന്നാലെ വീണ്ടും വിവാദം. കോവിഡ് പശ്ചാത്തലത്തില്‍ ടെലിമെഡിസിന്‍ സേവനവുമായെത്തിയ സ്വകാര്യ കമ്പനിയിലൂടെയും ഡേറ്റ ചോര്‍ച്ചയെന്നാണ് പുതിയ ആക്ഷേപം. കേരളത്തില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തശേഷം 2020 ഫെബ്രുവരി 19നാണ് ക്വിക് ഡോക്ടര്‍ എന്ന കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. ഇതേദിവസം, ഇതേ കമ്പനിയിലെ ഡയറക്ടര്‍മാര്‍ അംഗങ്ങളായി മറ്റൊരു ധനകാര്യ കമ്പനിയും രജിസ്റ്റര്‍ ചെയ്തു. ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഒരു സുരക്ഷാ കരാറുമില്ലാതെ ഐ.ടി.വകുപ്പ് ടെലിമെഡിസിനുള്ള ചുമതല നല്‍കിയത്.

സ്പ്രിംഗ്‌ളര്‍ വിവാദം വന്നതോടെ ടെലിമെഡിസിന്‍ സേവനം കമ്പനി മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചിട്ടില്ല. ടെലിമെഡിസിന്‍ രംഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബിസിനസ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ക്വിക് ഡോക്ടള്‍ കമ്പനി അധികൃതര്‍ സമ്മതിക്കുന്നുണ്ട്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിച്ച് വ്യക്തിആരോഗ്യവിവരങ്ങള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിന് സ്വന്തമാക്കുകയുമാണ് ഈ ഇടപാടിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.

സാമൂഹികപ്രതിബന്ധത കൊണ്ടാണ് ടെലിമെഡിസിന്‍ സേവനം ലഭ്യമാക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചതെന്ന് ക്വിക്ക് ഡോക്ടര്‍ കമ്പനി പ്രതിനിധി പറഞ്ഞു. ഇതിന്റെ ഡേറ്റയെല്ലാം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അവര്‍ പറയുന്നു.



from mangalam.com https://ift.tt/2RMeeGE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages