പോലീസ് ആക്ടില്‍ ഭേദഗതി; ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതല്‍ 5000 രൂപവരെ പിഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 18, 2020

പോലീസ് ആക്ടില്‍ ഭേദഗതി; ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതല്‍ 5000 രൂപവരെ പിഴ

തിരുവനന്തപുരം: കേരള പോലീസ് ആക്ട് ചട്ടം ഭേദഗതിചെയ്തു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കാണ് പിഴ നിശ്ചയിച്ച് ഭേദഗതി വരുത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതല്‍ 5000 രൂപവരെയാണ് പിഴ ഈടാക്കും. ഇതില്‍ 1000 രൂപവരെയുള്ള പിഴ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളില്‍ 5000 രൂപവരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഈടാക്കാനാകും.

പോലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താല്‍ 5000 രൂപ പിഴ ഒടുക്കണം. കൂടാതെ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലഹരിപദാര്‍ഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വില്‍ക്കുകയോ സ്‌കൂള്‍ പരിസരത്ത് സൂക്ഷിക്കുകയോ ചെയ്താല്‍ 5000 രൂപയായിരിക്കും പിഴ. മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂര്‍ മുമ്പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാല്‍ 500 രൂപ. ഫോണ്‍, ഇമെയില്‍ തുടങ്ങിയവവഴി ഒരാള്‍ക്ക് ശല്യമുണ്ടാക്കിയാല്‍ 1000 രൂപയായിരിക്കും പിഴ.

പോലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നല്‍കിയാലും പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ അവശ്യസര്‍വീസുകള്‍ക്ക് വ്യാജസന്ദേശം നല്‍കുകയോ ചെയ്താലും 5000 രൂപ പിഴ അടക്കണം. കൂടാതെ ഇത്തരം അവശ്യസര്‍വീസുകളെ വഴിതെറ്റിച്ചാലും 5000 രൂപയാകും പിഴ. വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയില്‍ കൂടുതല്‍ തള്ളിനില്‍ക്കുന്ന സാധനവുമായി സഞ്ചരിച്ചാല്‍ 500 രൂപയും വളര്‍ത്തുമൃഗങ്ങളെ അയല്‍വാസികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അസൗകര്യമുണ്ടാക്കുന്നവിധത്തില്‍ അലക്ഷ്യമായിവിട്ടാല്‍ 500 രൂപയും മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകള്‍ പതിച്ചാല്‍ 1000 രൂപയും പിഴ നല്‍കണം.



from mangalam.com https://ift.tt/3blH9ci
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages