ആണ്‍കുട്ടികളെപ്പറ്റി, ആര്‍ത്തവത്തെപ്പറ്റി ജീവിതത്തെക്കുറിച്ച് ഒക്കെ സംശയങ്ങളുണ്ടായിരുന്നു, അമ്മയുമായി സംസാരിക്കാന്‍ സാധിക്കാത്തതാണ് ഏറെ വേദനിപ്പിച്ചത്, പോരാട്ടം , കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 18, 2020

ആണ്‍കുട്ടികളെപ്പറ്റി, ആര്‍ത്തവത്തെപ്പറ്റി ജീവിതത്തെക്കുറിച്ച് ഒക്കെ സംശയങ്ങളുണ്ടായിരുന്നു, അമ്മയുമായി സംസാരിക്കാന്‍ സാധിക്കാത്തതാണ് ഏറെ വേദനിപ്പിച്ചത്, പോരാട്ടം , കുറിപ്പ്

സ്‌കീസോഫ്രീനിയ എന്ന മാനസിക വൈകല്യം ബാധിച്ച അമ്മയെ കുറിച്ച് മകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ച ആയിരിക്കുന്നത്. അമ്മ ജീവനോടെ ഉണ്ടായിട്ടും ഇല്ലാത്ത നിലയിലാണ് വളരേണ്ടി വന്നതെന്ന് യുവതി ഫേസ്ബുക്കില്‍ കുറിക്കുന്നു. ഹ്യൂമന്‍ ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് യുവതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ പോസ്റ്റ്: എന്റെ അമ്മയെ ഞങ്ങള്‍ക്ക് ചുറ്റമുള്ളവര്‍ ഒരു രാക്ഷസിയായിട്ടാണ് കണ്ടത്. ഞാനും അത് സമ്മതിച്ചിരുന്നു. സ്‌കീസോഫ്രീനിയ എന്ന അവസ്ഥ എന്താണെന്ന് അറിയാനും മാത്രം ഞാന്‍ അന്ന് വളര്‍ന്നിട്ടില്ലായിരുന്നു. എനിക്ക് ഓര്‍മ വെച്ച കാലം മുതല്‍ അമ്മ ഒരു അമ്മ ആയിരുന്നില്ല. ഒരു സ്‌കീസോഫ്രീനിയ രോഗി എന്ന നിലയില്‍ അമ്മയുടെ ലോകം വേറിട്ടതായിരുന്നു. ആര്‍ക്കും അമ്മയുടെ അടുത്ത നീക്കമെന്താണെന്ന് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ ദിവസവും എന്തെങ്കിലും മോശമായി സംഭവിച്ചിരുന്നു.

ചില ദിവസങ്ങളില്‍ അവര്‍ കോപാകുലയായി തീരും. മേശം വാക്കുകളുപയോഗിക്കും, ഞങ്ങളെ ഉപദ്രവിക്കും. ചില ദിവസങ്ങളില്‍ മറ്റുള്ളവര്‍ ആക്രമിക്കുമെന്ന ഭയത്താല്‍ അവര്‍ ഒരു മുലയ്ക്ക് നിശ്ശബ്ദയായി ഒതുങ്ങിക്കൂടും. അസാധാരണമായാണ് അമ്മ പെരുമാറിയിരുന്നത്. ഒരു ദിവസം ഞാന്‍ സ്‌കൂളില്‍ പോയ സമയത്ത് അവര്‍ എന്റെ പ്രിയപ്പെട്ട സിഡികള്‍ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. അന്ന് എനിക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല. പല ദിവസങ്ങളിലും വീട്ടിലെത്തുന്ന ഞാന്‍ കാണുന്നത് എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും നശിപ്പിച്ചിരിക്കുന്നതാണ്. എന്റെ കണക്ക് പ്രൊജക്റ്റ് വരെ കീറിക്കളഞ്ഞിരുന്നു.

ഞാന്‍ അമ്മ ഇല്ലാതെയാണ് വളര്‍ന്നത്. സ്‌കൂളില്‍ മറ്റ് കുട്ടികള്‍ ചൂടോടെ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ അച്ഛന്‍ ഉണ്ടാക്കി തന്നിരുന്ന തണുത്ത സാലഡ് കഴിക്കും. മല്‍സരങ്ങളുടെ സമയത്ത് മറ്റ് കുട്ടികളുടെ അമ്മമാര്‍ അവരെ അണിയിച്ചൊരുക്കയും അവര്‍ക്ക് പിന്നാലെ നടക്കുകയും ചെയ്യും.

എന്നാല്‍ എനിക്ക് ആരുമില്ലായിരുന്നു. എനിക്ക് സാരി ഉടുപ്പിച്ച് തന്നിരുന്നത് കൂട്ടുകാരുടെ അമ്മമാരാണ്. ഏന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് അമ്മയോട് സംസാരിക്കാന്‍ സാധിക്കില്ല എന്നതാണ്. എനിക്ക് ആണ്‍കുട്ടികളെപ്പറ്റി, ആര്‍ത്തവത്തെപ്പറ്റി ജീവിതത്തെക്കുറിച്ച് ഒക്കെ സംശയങ്ങളുണ്ടായിരുന്നു. പലപ്പോഴും ഞാന്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ അമ്മ മുറിയില്‍ നിന്ന് പുറത്തുകടക്കും. എനിക്ക് ഏകാന്തത അനുഭവപ്പെട്ടു. ബന്ധുക്കള്‍ മാറിനില്‍ക്കുകയും സുഹൃത്തുക്കള്‍ വീട്ടിലേക്ക് വരാന്‍ മടിക്കുകയും ചെയ്യും. അമ്മ വരുമെന്ന കാരണത്താല്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് എന്നോട് പോകണമെന്ന് ആവശ്യപ്പെട്ടു.

എനിക്കൊപ്പം അച്ഛനുണ്ടായരുന്നു. അദ്ദേഹം എനിക്ക് എല്ലാ കരുതലും നല്‍കി. ഭരതനാട്യവും ബോക്‌സിങ്ങും പഠിപ്പിച്ചു. പക്ഷേ ഞാന്‍ ആഗ്രഹിച്ച ആളില്‍ നിന്ന് എനിക്ക് ഒന്നും ലഭിച്ചില്ല. നീരസവും ഏകാന്തതയും വളര്‍ന്നു, 17 വയസ്സുള്ളപ്പോള്‍ ഞാന്‍ വിഷാദാവസ്ഥയിലായി. രണ്ട് വര്‍ഷങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടതായി തോന്നി. ഞാന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്ന് പോലും ചിന്തിച്ചു. 19 വയസ്സില്‍ സൈക്കോളജി പഠിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് തെറാപ്പി ആവശ്യമാണെന്ന് മനസ്സിലായി. കുറച്ച് സമയമെടുത്തു, പക്ഷേ ഞാന്‍ അമ്മയെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തി. അത് അവരുടെ തെറ്റല്ലെന്ന് ഞാന്‍ അംഗീകരിച്ചു. അവരുടെ നിയന്ത്രണത്തിന് അതീതമായ ഒരു മാനസികരോഗം അവര്‍ക്കുണ്ടായിരുന്നു. അതിനാല്‍, എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ഞാന്‍ എന്റെ ഊര്‍ജ്ജം മുഴുവന്‍ കേന്ദ്രീകരിച്ചു.

ഞാന്‍ ഒരു മോട്ടിവേഷണല്‍ കോച്ചായി ഓണ്‍ലൈന്‍ ബിസിനസ്സ് ആരംഭിച്ചു. അമ്മ ചെറുതായി മരുന്നുകളോട് സഹകരിച്ചു തുടങ്ങി. ഇപ്പോള്‍ ദിവസംതോറും കാര്യങ്ങള്‍ മെച്ചപ്പെടുന്നു. ഞങ്ങള്‍ക്ക് ഇപ്പോഴും ചില മോശം ദിവസങ്ങളുണ്ട്, പക്ഷേ അത് ശരിയാണ്, അവര്‍ ശ്രമിക്കുന്നു. ഇപ്പോള്‍ അവര്‍ മുറിയില്‍ നിന്ന് പുറത്തുപോകാതെ എന്നോട് സംസാരിക്കുന്നു. ചിലപ്പോള്‍ ആശങ്കയോടെ ശകാരിക്കുന്നു. ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു! എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അവളെ നഷ്ടപ്പെടുത്തിയെന്ന് എനിക്കറിയാം, പക്ഷേ അതിനര്‍ത്ഥം നമുക്ക് ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ്‍ '



from mangalam.com https://ift.tt/2xFRjG2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages