തിരുവനന്തപുരം: പൊതുസ്ഥലത്ത് മലമൂത്രവിസർജനം നടത്തിയാൽ 500 രൂപ പിഴയീടാക്കും. പകർച്ചവ്യാധി ഓർഡിനൻസിന്റെ പശ്ചാത്തലത്തിൽ കേരള പോലീസ് ആക്ട് ചട്ടം ഭേദഗതിയിലാണ് ഇക്കാര്യമുള്ളത്. പോലീസ് ആക്ട് നിലവിൽവന്നശേഷം നിർവചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് ഇനി പോലീസിന് പിഴയീടാക്കാം. പൊതുസ്ഥലത്ത് ഏതെങ്കിലും പൊതുവായതോ സ്വകാര്യമായതോ ആയ ക്യൂ തെറ്റിച്ചാലും സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് 500 രൂപ പിഴയീടാക്കാം. പോലീസ് സേനാംഗങ്ങളുടെ സേവനം തടയുകയോ അച്ചടക്കലംഘനം നടത്തുകയോ ചെയ്യാൻ പ്രേരിപ്പിച്ചാൽ 5000 രൂപയാണ് പിഴയെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2KfdqWt
via
IFTTT
No comments:
Post a Comment