മൂന്നാഴ്ച, യു.എസിൽ തൊഴിലില്ലാതായത് ഒന്നരക്കോടിപ്പേർക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 9, 2020

മൂന്നാഴ്ച, യു.എസിൽ തൊഴിലില്ലാതായത് ഒന്നരക്കോടിപ്പേർക്ക്

വാഷിങ്ടൺ: കോവിഡ് വൈറസ് പടർന്നുപിടിച്ച മൂന്നാഴ്ചയിൽ യു.എസിൽ തൊഴിൽ നഷ്ടപ്പെട്ടത് 1.6 കോടിപ്പേർക്ക്. ഈയാഴ്ചമാത്രം 66 ലക്ഷംപേർ പുതുതായി തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുണ്ടെന്ന് യു.എസ്. തൊഴിൽമന്ത്രാലയം വ്യക്തമാക്കി. കാലിഫോർണിയയിലാണ് ഏറ്റവുംകൂടുതൽപ്പേർ അപേക്ഷ നൽകിയത്. 9,25,000 പേർ. കടുത്ത പ്രതിസന്ധി നേരിടുന്ന സന്പദ്രംഗത്തേക്ക് 2.3 ലക്ഷം കോടി ഡോളർ അനുവദിക്കുമെന്ന ഫെഡറൽ റിസർവിന്റെ ഉത്തരവിനുപിന്നാലെയാണ് വെളിപ്പെടുത്തൽ. ഏപ്രിൽ അവസാനത്തോടെ രണ്ടുകോടിയിലേറെപ്പേർ തൊഴിൽരഹിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായി വർധിക്കും. ഫെബ്രുവരിയിൽ ഇത് വെറും 3.5 ശതമാനമായിരുന്നു. അതിനിടെ, യു.എസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനയ്യായിരത്തോടടുത്തു. ഇതുവരെ 14,865 പേരാണ് മരിച്ചത്. 4.35 ലക്ഷം പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 22,941 പേർക്കു മാത്രമാണ് രോഗം ഭേദമായത്. യൂറോപ്പിൽ വൈറസ് ഗുരുതരമാംവിധം പടരുന്നു. 7.87 ലക്ഷത്തോളം പേർക്കാണ് രോഗം ബാധിച്ചത്; 62,402 പേർ മരിച്ചു. ഫ്രാൻസിൽ അടച്ചിടലും മറ്റുനിയന്ത്രണങ്ങളും നീട്ടുമെന്ന് ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച പുതുക്കിയ തീയതി പ്രസിഡന്റ് എമ്മാനുവൽ മക്രോൺ അറിയിക്കും. അതേസമയം, ഇറ്റലിയിൽ ഈമാസം അവസാനത്തോടെ നിയന്ത്രണങ്ങൾക്ക് അയവുവരുത്താനാകുമെന്ന് പ്രധാനമന്ത്രി ജുസപ്പെ കോൻതെ പറഞ്ഞു. ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവുംകൂടുതൽപ്പേർ മരിച്ചത് ഇറ്റലിയിലാണ്. പതിനേഴായിരത്തിലേറെപ്പേരാണ് മരിച്ചത്. മരണസംഖ്യയിൽ രണ്ടാമതുള്ള സ്പെയിനിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിത്തുടങ്ങുന്നുവെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. രോഗവ്യാപനത്തിന്റെ ഗുരുതരഘട്ടം രാജ്യത്ത് അവസാനിക്കാറായെന്നും വൈറസിനെ പൂർണമായും കീഴ്പ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. സ്പെയിനിൽ 15,000-ത്തിലേറെപ്പേരാണ് മരിച്ചത്. രാജ്യം മരണം ബാധിതർ ഇറ്റലി 17,669 1,39,422 സ്പെയിൻ 15,238 1,52,446 യു.എസ്. 14,865 4,35,941 യു.കെ. 7,097 60,733 ഫ്രാൻസ് 10,869 1,12,950 ontent Highlight: US unemployment rises 1.5 crore in 3 week


from mathrubhumi.latestnews.rssfeed https://ift.tt/3ccMSBj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages