കൊച്ചി: കൊച്ചുകേരളമെന്നു വിശേഷിപ്പിക്കാൻ വരട്ടെ, കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിനുതന്നെ മാതൃകയാവുകയാണ് കേരളം. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം രൂപകല്പനചെയ്ത വാക്ക് ഇൻ സാമ്പിൾ കിയോസ്ക് (വിസ്ക്) രാജ്യമൊട്ടാകെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ്, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ഓരോ ആശുപത്രികൾ, ജാർഖണ്ഡിലെ ചായ്ബാസ് സർദാർ ആശുപത്രി എന്നിവിടങ്ങളിൽ ഇതിനോടകം വിസ്ക് സ്ഥാപിച്ചുകഴിഞ്ഞു. എന്താണ് വിസ്ക് രണ്ടു മിനിറ്റിൽ താഴെ സമയംകൊണ്ട് സാമ്പിൾ ശേഖരിക്കാൻ സാധിക്കുന്ന രീതിയിലാണ് വിസ്ക്. ദക്ഷിണകൊറിയയിൽ സാമ്പിൾ ശേഖരണത്തിനു സ്വീകരിച്ച മാതൃകയാണ് ഉപയോഗിച്ചിട്ടുള്ളത്. അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്കുകളിൽ സാംപിൾ ശേഖരിക്കുന്നവരുടെയും നൽകുന്നവരുടെയും സുരക്ഷയ്ക്കായി മാഗ്നറ്റിക് വാതിൽ, എക്സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളാണ് വിസ്ക്കിലുള്ളത്. സാമ്പിൾ ശേഖരിക്കുന്ന വ്യക്തി കാബിനിലിരുന്നാണ് രോഗിയുടെ സാമ്പിളെടുക്കുക. ഇതിനായി കാബിനിൽ ഘടിപ്പിച്ചിരിക്കുന്ന കൈയുറയാണ് ഉപയോഗിക്കുക. ഓരോ തവണ സാംപിൾ ശേഖരിച്ചശേഷവും കിയോസ്കിൽ ക്രമീകരിച്ചിട്ടുള്ള കൈയുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കും. മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ, എ.ഡി.എം.ഒ.യും കൺട്രോൾ റൂം നോഡൽ ഓഫീസറുമായ ഡോ. വിവേക് കുമാർ, ആർദ്രം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളേജ് എ.ആർ.എം.ഒ. ഡോ. മനോജ് എന്നിവരാണ് വിസ്ക് രൂപകല്പനയ്ക്കുപിന്നിൽ പ്രവർത്തിച്ചത്. ഗുണങ്ങൾ സാമ്പിൾ ശേഖരണത്തിനായി എത്തുന്നവർക്കുമുന്നിൽ പി.പി.ഇ. കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവർത്തകർ എത്തുന്നത്. ഓരോ ആളുകൾക്കും ഓരോ പി.പി.ഇ. കിറ്റ് ധരിക്കണമെന്നാണു ചട്ടം. എന്നാൽ, ആയിരം രൂപയോളം വരുന്ന പി.പി.ഇ. കിറ്റ് ഉപയോഗിച്ച് കളയുക എന്ന പ്രായോഗിക ബുദ്ധിമുട്ട് വിസ്ക്കിലൂടെ പരിഹരിക്കപ്പെടും. ഒരു സ്ഥലത്ത് കിയോസ്ക് താത്കാലികമായി സ്ഥാപിച്ച് വലിയതോതിൽ സാമ്പിളുകൾ ശേഖരിക്കാനാവും. ഒരാൾക്ക് ചുരുങ്ങിയത് രണ്ടു മിനിറ്റ് മാത്രം മതി. content Highlights:India Copies Kerala Model
from mathrubhumi.latestnews.rssfeed https://ift.tt/2RrU0l5
via
IFTTT
No comments:
Post a Comment