അതിര്‍ത്തി തുറക്കാനാകില്ല, തീരുമാനം രോഗവ്യാപനം തടയുന്നതിന്: യെദ്യൂരപ്പ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 4, 2020

അതിര്‍ത്തി തുറക്കാനാകില്ല, തീരുമാനം രോഗവ്യാപനം തടയുന്നതിന്: യെദ്യൂരപ്പ

ബാംഗ്ലൂർ: കേരള കർണാടക അതിർത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ആവർത്തിച്ചു. അതിർത്തി അടക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷമുൻനിർത്തിയാണ് ഈ തീരുമാനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. കേരള കർണാടക അതിർത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്. കേരള കർണാടക അതിർത്തി അടക്കുന്നത് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നില്ല. അതിർത്തി പ്രദേശങ്ങളിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കണക്കുകൾ പ്രകാരം കാസർകോടും സമീപ പ്രദേശങ്ങളിലും കോവിഡ് 19 വ്യാപനം ഭയപ്പെടുത്തുന്നതാണ്. ഇതിനെക്കുറിച്ച് കേരളസർക്കാരിനും അറിയാവുന്നതാണ്. അതിർത്തി തുറക്കുന്നത് കർണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും. രോഗ വ്യാപനം തടയാൻ കഴിയില്ല. അതിർത്തി കടന്നു വരുന്നവരിൽ ആർക്കൊക്കെ കൊറോണ ഉണ്ടെന്നും ഇല്ലെന്നും കണ്ടെത്താനുള്ള സാഹചര്യമില്ല. സംസ്ഥാന അതിർത്തി അടച്ചത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണെന്നും യെദ്യൂരപ്പ പറഞ്ഞു. അതിർത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുൻമുഖ്യമന്ത്രി എച്ച് ഡി ദേവഗൗഡ ബി എസ് യെദ്യൂരപ്പക്ക് കത്ത് അയച്ചിരുന്നു. ഇതിന്റെ മറുപടിയായി അയച്ച മൂന്ന് പേജുള്ള കത്തിലാണ് യെദ്യൂരപ്പ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. Content Highlights:karnataka border cant open it will cause for the spread of covid 19


from mathrubhumi.latestnews.rssfeed https://ift.tt/3bSEcjk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages