കൊറോണ ക്വാറന്റൈന്‍ ക്യാമ്പ്‌ തുടങ്ങുന്നതില്‍ തര്‍ക്കം, സംഘര്‍ഷം: ബംഗാളില്‍ ഒരാള്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 4, 2020

കൊറോണ ക്വാറന്റൈന്‍ ക്യാമ്പ്‌ തുടങ്ങുന്നതില്‍ തര്‍ക്കം, സംഘര്‍ഷം: ബംഗാളില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊറോണ രോഗികളെ ചികിത്സിക്കാൻ ക്വാറന്റൈൻ ക്യാമ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്യാമ്പ് തുടങ്ങുന്നതിനെ അനുകൂലിക്കുന്നവരും എതിർത്തുന്നവരും തമ്മിലുണ്ടായ തർക്കത്തിൽ സെയിഫുൾ ഷെയ്ക്ക് (40) എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ബിർഭം ജില്ലയിലായിരുന്നു സംഭവം. ജില്ലയിൽ തലിബ്പുർ ഗ്രാമത്തിലെ ഒരു സ്കൂളിനോട് ചേർന്നുള്ള ഹോട്ടലിൽ ക്യാമ്പ് സ്ഥാപിക്കാനാണ് അധികൃതർ ആലോചിച്ചത്. എന്നാൽ ഇത് തർക്കത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം അക്രമിക്കുകയും സ്ഫോടക വസ്തുകൾ എറിഞ്ഞതായും പോലീസ് പറഞ്ഞു. സ്ഫോടനത്തിൽ സാരമായി പരിക്കേറ്റ സെയിഫുൾ ഷെയ്ക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷം നടന്ന തലിബ്പുർ ഗ്രാമത്തിൽ വലിയ പോലീസ് സന്നാഹം ശനിയാഴ്ച മുതൽ നിലയുറപ്പിച്ചിട്ടുണ്ട്. content highlightsMan Killed In Clash Over Setting Up COVID-19 Quarantine Camp In Bengal


from mathrubhumi.latestnews.rssfeed https://ift.tt/2Rfioqe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages