കൊറോണക്ക് കാരണം 5ജി യെന്ന് വ്യാജ വാർത്ത; ടവറുകള്‍ക്ക്‌ തീയിട്ടു, വിഡ്ഢിത്തമെന്ന് യുകെ മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 4, 2020

കൊറോണക്ക് കാരണം 5ജി യെന്ന് വ്യാജ വാർത്ത; ടവറുകള്‍ക്ക്‌ തീയിട്ടു, വിഡ്ഢിത്തമെന്ന് യുകെ മന്ത്രി

ലണ്ടൻ: 5 ജി മൊബൈൽ ടെലി കമ്മ്യൂണിക്കേഷൻ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായിശനിയാഴ്ച യുകെയിലെ നിരവധി ടവറുകൾ അഗ്നിക്കിരയാക്കിയതിനെത്തുടർന്നാണിത്.ഫെയ്സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈൽ ടവറുകൾ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാർത്ത പ്രചരിച്ചത്. 5ജി ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുമെന്ന വാർത്തയെ കുറിച്ച് മാധ്യമപ്രവർത്തകൻ ആരാഞ്ഞപ്പോൾ ബ്രിട്ടീഷ കാബിനറ്റ് ഓഫീസർ മിനിസ്റ്റർ മൈക്കൾഗോവ് പറഞ്ഞതിതാണ്- "അത് വെറും വിഡ്ഢിത്തമാണ്. വളരെ അപകടകരമായ വിഡ്ഢിത്തവുമാണത്". രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യത്തിനാണ്ഈ വ്യാജ വാർത്താ പ്രചാരണം വഴിവെച്ചതെന്നും ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞു. "5ജി കഥ ശുദ്ധ അസംബന്ധമാണ്. അത്യന്തം നികൃഷ്ടവും ഗൗരവമേറിയതുമായ വ്യാജവാർത്തയാണിത്", പോവിസ് പറഞ്ഞു "മൊബൈൽ ഫോൺ നെറ്റ്വർക്കുകൾ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സർവ്വീസുകളും ആരോഗ്യപ്രവർത്തകരുമെല്ലാം പ്രവർത്തിക്കുന്നത് മൊബൈൽ നെറ്റ്വർക്ക്സഹായത്തോടെയാണ്". ഒരു ജനത ആവശ്യസർവ്വീസുകളുടെ സഹായത്തിനായി മൊബൈൽ നെറ്റ് വർക്കുകളെ ആശ്രയിക്കുമ്പോൾ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിലായി വ്യാജവാർത്തയെ തുടർന്ന് മൊബൈൽ ടവറുകൾ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇത് അവശ്യ സേവനങ്ങളെയും ബാധിച്ചിരുന്നു. ബെർമിങ്ഹാം, ലിവർപൂൾ, മെല്ലിങ്, മെർസിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് തീയിട്ടത്. 5G towers in the UK are being set on fire, after online conspiracy theories linked the cell towers to the coronavirus pandemic. NHS Englands national medical director, Stephen Powis, said the 5G conspiracy idea was fake news with no scientific proof.pic.twitter.com/CEFKERUme2 — EHA News (@eha_news) April 4, 2020 content highlights:5G-Coronavirus Conspiracy Theory is a Dangerous Nonsense, says UK Minister


from mathrubhumi.latestnews.rssfeed https://ift.tt/2V0NuTn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages