തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനം അവസരമായി ഉപയോഗിച്ച് കൺകെട്ട് പ്രഖ്യാപനങ്ങളല്ലാതെ പാവങ്ങൾക്ക് ഒരുസഹായവും ഉറപ്പാക്കാത്ത സർക്കാർ നടപടികളെക്കുറിച്ച് ഇനിയും പറയാതിരുന്നിട്ട് കാര്യമില്ലെന്ന് കോൺഗ്രസ് നേതാക്കൾ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഒരുമിച്ച് പത്രസമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്. ധൂർത്ത് * മുഖ്യമന്ത്രിയുടെ മീഡിയ മാനേജ്മെന്റിന് നൽകുന്നത് 4.5 കോടി * മുഖ്യമന്ത്രി സഞ്ചരിക്കാൻ ഹെലികോപ്ടറിന് വേണ്ടി നൽകുന്നത് 1.64 കോടി * ഗതാഗതമന്ത്രിയുടെ പി.എ.യുടെ ഓഫീസ് അണുവിമുക്തമാക്കാൻ 5 ലക്ഷം * കാബിനറ്റ് റാങ്കിൽ നാലുപേർക്ക് ഉയർന്ന പദവി * മുഖ്യമന്ത്രിയുടെ ഉപദേശകരായി ഇപ്പോഴും തുടരുന്നത് ആറുപേർ പ്രഖ്യാപനത്തട്ടിപ്പ് * കൊറോണ പാക്കേജായി നൽകിയ 20,000 കോടിയിൽ 14,000 കോടിയും കരാറുകാർക്കുള്ള കുടിശ്ശിക * കുടുംബശ്രീ വഴി 2000 കോടി വായ്പ. ഇത് ബാങ്കുകളാണ് കുടുംബശ്രീക്ക് നൽകുന്നത്. ഇതിന്റെ പലിശ 36 മാസം കഴിഞ്ഞ് സർക്കാർ നൽകും. അപ്പോഴേക്കും ഈ സർക്കാരിന്റെ കാലാവധി കഴിയും. * ക്ഷേമപെൻഷൻ വീട്ടിലെത്തിച്ച് നൽകി. ഇതിനും സർക്കാർ പണം കൊടുത്തില്ല. സഹകരണ ബാങ്കുകളിൽനിന്ന് വാങ്ങിയത് 6500 കോടി. അതും കൊടുക്കാൻ ബാക്കി. * റേഷൻ എല്ലാവർക്കും സൗജന്യമാണെന്ന് പ്രഖ്യാപിക്കാൻ റേഷനരി ആവശ്യമില്ലാത്ത എ.പി.എൽ. വിഭാഗങ്ങൾക്കും 15 കിലോ നൽകി. ബാക്കിയുള്ളവർക്ക് നേരത്തേ സൗജന്യമായി നൽകിയിരുന്നതാണ്. * 1000 രൂപയുടെ ഭക്ഷ്യക്കിറ്റ് എല്ലാവർക്കും. ഇതിലുള്ളത് 750 രൂപയുടെ സാധനങ്ങൾ. സപ്ലൈകോ സാധനങ്ങൾക്ക് വില കുത്തനെ കൂട്ടുകയും ചെയ്തു. * ലോക്ഡൗൺ കാലത്തെ എല്ലാചുമതലയും തദ്ദേശസ്ഥാപനങ്ങൾക്ക് നൽകി. എന്നാൽ, ഒരുരൂപപോലും പണം നൽകിയില്ല. * ലോക്ഡൗൺ കാലയളവിൽ നിത്യക്കൂലിയിൽ ജീവിക്കുന്നവർക്കുപോലും സഹായമെത്തിക്കാൻ ഒരുരൂപപോലും ചെലവിട്ടില്ല. * കശുവണ്ടി, മത്സ്യ മേഖലയിൽ ഒരുസഹായവും ഉറപ്പാക്കിയില്ല. എന്തിനായിരുന്നു ആ ജീവനെടുക്കാൻ അവസരം നൽകിയത് എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് ആശുപത്രികൾ തുടങ്ങാനുള്ള യു.ഡി.എഫ്. സർക്കാരിന്റെ ശ്രമം അട്ടിമറിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കാസർകോട് പത്തുപേരുടെ ജീവനാണ് പൊലിഞ്ഞത്. അവിടെ മെഡിക്കൽ കോളേജ് യു.ഡി.എഫ്. കാലത്ത് തുടങ്ങിയതാണ്. ഇപ്പോഴും പൂർത്തിയായിട്ടില്ല.- ഉമ്മൻചാണ്ടി 1894 കോടിയും മാതിയാകാത്ത ആവശ്യമോ? കേന്ദ്രത്തിൽനിന്ന് 1894 കോടി ലഭിച്ചിട്ടും മാറാത്ത എന്ത് സാമ്പത്തിക പ്രതിസന്ധിയാണ് കൊറോണ ഉണ്ടാക്കിയത്. പ്രളയം കുറെ നാശമുണ്ടാക്കിയിട്ടുണ്ട്. കൊറോണ അത്തരത്തിലൊന്നുമുണ്ടാക്കിയിട്ടില്ല.-രമേശ് ചെന്നിത്തല പ്രളയത്തിനു കിട്ടിയ 7969 കോടി എവിടെ കൊറോണയുടെ പേരിൽ സാലറി ചലഞ്ചിനിറങ്ങുന്ന സർക്കാർ പ്രളയത്തിന്റെ പേരിൽ കിട്ടിയ പണമെന്താണ് ചെയ്തത് എന്നുകൂടി വ്യക്തമാക്കണം. സാലറി ചലഞ്ചിലൂടെ 1026 കോടിയും സംഭാവനയായി 4039 കോടിയും കേന്ദ്രസഹായമായി 2904 കോടിരൂപയും ലഭിച്ചു. ഇതൊക്കെ എങ്ങനെ ചെലവഴിച്ചുവെന്ന കണക്ക് വെളിപ്പെടുത്താനുള്ള സത്യസന്ധത സർക്കാർ കാണിച്ചിട്ടില്ല. ഇതിനുപുറമേ റീബിൽഡ് കേരളയ്ക്കായി 1780 കോടി എ.ഡി.ബി. വായ്പവാങ്ങി.-മുല്ലപ്പള്ളി രാമചന്ദ്രൻ. Content HighlIghts:Oommen Chandy, Chennithala and Mullappally joint news conference
from mathrubhumi.latestnews.rssfeed https://ift.tt/3aTG7UH
via
IFTTT
No comments:
Post a Comment