: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ ഹീറോകളാണ് ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചതുമുതൽ രാപകലില്ലാതെ ജോലിചെയ്യുകയാണ് പൊതുജനാരോഗ്യ വിഭാഗത്തിെന്റ ഭാഗമായ ഈ പതിനായിരത്തോളം പേർ. ഏറ്റവുമൊടുവിലായി അതിഥിതൊഴിലാളികളുടെ ക്ഷേമവും ഇവരുടെ ചുമതലയായി. ഇവരാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് താഴെത്തട്ടിൽ നേതൃത്വം നൽകുന്നത്. ചുമതലകൾ ഇങ്ങനെ * വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരുടെ വിവരങ്ങൾ ആശാവർക്കർമാർ ആദ്യം ഇവർക്കാണു നൽകുന്നത്. * ഉടൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്തെത്തി ഇവരോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയും. ബോധവത്കരണവും നടത്തും. * റിപ്പോർട്ട് തയ്യാറാക്കി ദിശയിലേക്കും ആരോഗ്യവകുപ്പിലേക്കും നൽകും. * എല്ലാദിവസവും നിരീക്ഷണത്തിലുള്ള ആളുടെ ആരോഗ്യസ്ഥിതി വിലയിരുത്തണം. * ഇവർക്ക് കൗൺസലിങ്ങിനും ക്രമീകരണം ഏർപ്പെടുത്തണം. * കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പിലും ദിശയിലും വിവരമറിയിക്കണം. * ആംബുലൻസ് ഏർപ്പാടാക്കി ആശുപത്രിയിലാക്കണം. * കോവിഡ് ബാധിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കൽ. ഒറ്റദിവസംകൊണ്ടാണ് ഇതു തയ്യാറാക്കുന്നത്. കേരളത്തിലുള്ളത് ഹെൽത്ത് ഇൻസ്പെക്ടർമാർ - 864 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ - 3615 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് - 5568 Content Highlight:Health inspectors and public health nurses work day and night
from mathrubhumi.latestnews.rssfeed https://ift.tt/2RAGJHh
via
IFTTT
No comments:
Post a Comment