കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താൻ സോണിയയുടെ അഞ്ചിന നിർദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 7, 2020

കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താൻ സോണിയയുടെ അഞ്ചിന നിർദേശം

: കോവിഡ് 19-നെ പ്രതിരോധിക്കാനുള്ള പണം കണ്ടെത്താനായി ഡൽഹി സൗന്ദര്യവത്കരണ പദ്ധതി നിർത്തിവെക്കുക എന്നതുൾപ്പെടെയുള്ള അഞ്ചിന നിർദേശങ്ങളുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, കൊറോണ വൈറസിനെ നേരിടുന്നതിനു പ്രതിപക്ഷനേതാക്കളോട് മോദി നിർദേശങ്ങൾ തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്കെഴുതിയ തുറന്നകത്തിലാണ് സോണിയ വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. നിർദേശങ്ങൾ: * 20,000 കോടി രൂപയുടെ തലസ്ഥാന സൗന്ദര്യവത്കരണവും അനുബന്ധ പാർലമെന്റ് മന്ദിരനിർമാണ പദ്ധതിയും താത്കാലികമായി നിർത്തിവെക്കണം. നിലവിലുള്ള കെട്ടിടങ്ങളിൽ പാർലമെന്റിന് സുഗമമായി പ്രവർത്തിക്കാൻ കഴിയും. *രണ്ടുവർഷത്തേക്ക് ടി.വി., അച്ചടി, ഓൺലൈൻ മാധ്യമപരസ്യങ്ങൾക്കു വിലക്കേർപ്പെടുത്തണം. കോവിഡിനെക്കുറിച്ചുള്ള ഉപദേശങ്ങൾക്കും പൊതുജന പ്രശ്നങ്ങൾക്കും മാത്രമായി പരസ്യം ചുരുക്കണം. മാധ്യമങ്ങളിൽ പരസ്യം നൽകാനായി കേന്ദ്രസർക്കാർ നിലവിൽ വർഷം 1250 കോടി രൂപ ചെലവഴിക്കുന്നുണ്ട്. * കേന്ദ്രത്തിന്റെ ചെലവ് 30 ശതമാനം കുറച്ചാൽ വർഷം രണ്ടരലക്ഷം കോടിരൂപ വരുമാനം ലഭിക്കും. * രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ വിദേശ സന്ദർശനങ്ങൾ നിർത്തിവെക്കണം. ശമ്പളം, പെൻഷൻ, കേന്ദ്ര പദ്ധതികൾ എന്നിവയ്ക്കൊഴികെയുള്ള ചെലവ് 30 ശതമാനം കുറയ്ക്കണം. * കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്വം എന്നിവ ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് പി.എം. കെയേഴ്സ് ഫണ്ടിനു കീഴിലുള്ള പണം കൈമാറണം. പദ്ധതി ഉപേക്ഷിക്കണമെന്ന് യെച്ചൂരിയും പാർലമെന്റിനു പുതിയ മന്ദിരം ഉണ്ടാക്കാനും ഭരണസിരാകേന്ദ്രം മോടിപിടിപ്പിക്കാനുമുള്ള പദ്ധതി, സർക്കാരിന്റെ പക്കൽ പണമില്ലെങ്കിൽ ഉപേക്ഷിച്ചുകൂടേയെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. ലക്ഷക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാനാവണം സർക്കാരിന്റെ മുൻഗണന. തിരഞ്ഞെടുപ്പുബോണ്ടു വഴി ബി.ജെ.പി.ക്കു ലഭിച്ച പണം ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാരിനു കൈമാറിക്കൂടേയെന്നും യെച്ചൂരി ചോദിച്ചു. Content Highlights:Sonias five-point proposal to raise money for covid defense


from mathrubhumi.latestnews.rssfeed https://ift.tt/2URkQVZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages