കൊച്ചി: കോവിഡ് ബാധിതരിൽനിന്നും നിരീക്ഷണത്തിൽ കഴിയുന്നവരിൽനിന്നും ശേഖരിച്ച വിവരങ്ങൾ ഒരുതരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നുകാട്ടി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സ്പ്രിംക്ലർ കമ്പനിക്കു കൈമാറുന്ന വിവരങ്ങൾ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനമുണ്ടായാൽ കമ്പനിക്കെതിരേ ന്യൂയോർക്കിൽ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. സ്പ്രിംക്ലറിനു നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണോ എന്നതടക്കം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ കഴിഞ്ഞദിവസം ഹർജി പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു. കരാറുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.സ്പ്രിംക്ലറുമായി കരാറുണ്ടാക്കിയത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ്. കോവിഡുമായി ബന്ധപ്പെട്ട് 80 ലക്ഷം പേരുടെ സ്‌ക്രീനിങ് വേണ്ടിവരുമെന്നാണു കണക്കുകൂട്ടുന്നത്. വിവരശേഖരണത്തിന് ഒട്ടേറെ ഐ.ടി. കമ്പനികൾ സംസ്ഥാനത്തും രാജ്യത്തുമുണ്ടെങ്കിലും വലിയതോതിൽ വിവരങ്ങൾ വിലയിരുത്താൻ ശേഷിയുള്ള സ്ഥാപനങ്ങൾ ഇന്ത്യയിലില്ല. കോവിഡ് രോഗികളിൽനിന്നുള്ള വിവരങ്ങൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇത് ആവശ്യമാണ്. വിവരങ്ങൾ വിലയിരുത്താൻ സാധ്യമായ സോഫറ്റ്‌വേർ വികസിപ്പിച്ചെടുക്കാൻ സമയം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് സ്പ്രിംക്ലറിന്റെ സേവനം ഉപയോഗിച്ചത്. വിവരങ്ങളുടെ വിലയിരുത്തലിനു വേണ്ടിയാണ് കമ്പനിയുടെ സോഫ്റ്റ്‌വേറിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തത്. വിവരങ്ങൾ കൈമാറുന്നതിൽനിന്ന് കമ്പനിയെ കർശനമായി വിലക്കിയിട്ടുണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽനിന്ന് 41 ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ശേഖരിക്കുന്നത്. ഇതിൽ രണ്ടു ചോദ്യങ്ങൾ നിർണായകമാണെങ്കിലും ഇവകൂടി ശേഖരിക്കാതെ വിവരവിലയിരുത്തൽ സാധ്യമല്ല. കമ്പനിയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് ന്യൂയോർക്ക് കോടതിയുടെ നിയമപരിധി ബാധകമാകുന്നത്. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട നിയമനടപടികളുടെ അധികാരപരിധിയായി നിശ്ചയിച്ചിട്ടുള്ളത് ന്യൂയോർക്കാണ്. അതിനാൽ കരാറുണ്ടാക്കുമ്പോൾ ഇക്കാര്യംകൂടി അംഗീകരിക്കേണ്ടി വരും. തർക്കങ്ങളുണ്ടായാൽ ഐ.ടി. ആക്ട് പ്രകാരം ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട് കേസുകൾ നടത്താൻ സാധിക്കും. വിവര കൈമാറ്റത്തിനെതിരേ കൂടുതൽ ഗുണകരമായ രണ്ട് േഡറ്റാ പ്രൊട്ടക്ഷൻ ആക്ടുകൾ ന്യൂയോർക്കിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2VW6lzI
via
IFTTT
No comments:
Post a Comment