കൊല്ലം : കൊറോണ അടച്ചിടൽ കാലത്ത് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു. ലോക് ഡൗൺ നിലവിൽവന്ന മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള സമയത്ത് കഴിഞ്ഞ വർഷത്തേതിന്റെ അഞ്ചിലൊന്നിൽ താഴെ കുറ്റകൃത്യങ്ങളേ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.കഴിഞ്ഞവർഷം ഈ കാലയളവിൽ 1908 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഇക്കൊല്ലം 378 കേസുകളാണുള്ളത്. തട്ടിക്കൊണ്ടുപോകൽ കേസുകളൊന്നുപോലും അടച്ചിടൽ കാലത്ത് രജിസ്റ്റർ ചെയ്തില്ല. കഴിഞ്ഞവർഷം ഈ കാലയളവിൽ 23 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വൻ കവർച്ചകളും അടച്ചിടൽ കാലത്ത് സംസ്ഥാനത്തുണ്ടായില്ല. ഈ സമയത്ത് ആകെ 53 മോഷണ കേസുകളേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. എന്നാൽ കഴിഞ്ഞവർഷം ഇതേസമയത്ത് സംസ്ഥാനത്ത് 287 മോഷണക്കേസുകൾ ഉണ്ടായിരുന്നു.കൊറോണക്കാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും തീരെ കുറവാണ്. അടച്ചിടൽ കാലത്ത് ബലാത്സംഗമടക്കം 124 കേസുകളാണുണ്ടായത്. കഴിഞ്ഞവർഷം ഈ കാലത്ത് 611 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ സംസ്ഥാനത്ത് വാഹനാപകടങ്ങൾ രണ്ട് ശതമാനമായി കുറഞ്ഞിട്ടുണ്ട്. കൊല്ലമടക്കമുള്ള ചില ജില്ലകളിൽ അടച്ചിടലിനുശേഷം ഒരു വാഹനാപകട കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല. പുറത്തിറങ്ങാനാകാത്തതും മദ്യലഭ്യത കുറഞ്ഞതുമാണ് കുറ്റകൃത്യങ്ങളും അപകടങ്ങളും കുറയാനുള്ള കാരണം. കൂട്ടംചേരാത്തത് കുറ്റങ്ങൾ കുറച്ചു: ആളുകൾ ഒത്തുചേരുന്നില്ല എന്നതാണ് കുറ്റകൃത്യങ്ങൾ കുറയാനുള്ള പ്രധാനകാരണം. ആഘോഷങ്ങൾ, ഉത്സവങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ എന്നിവയൊന്നുമില്ല. എല്ലാവരും വീട്ടിലിരിക്കുന്നത് മോഷണങ്ങൾ പോലുള്ള കുറ്റകൃത്യങ്ങൾ കുറയാൻ കാരണമായി. -മനോജ് എബ്രഹാംഎ.ഡി.ജി.പി., ഹെഡ് ക്വാർട്ടേഴ്സ്കേരള പോലീസ്മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ രജിസ്റ്റർ ചെയ്ത കേസുകളുടെ താരതമ്യം 2020 2019 കൊലപാതകം 8 13 ബലാത്സംഗം 37 123 മോഷണങ്ങൾ 53 287തട്ടിക്കൊണ്ടുപോകൽ 0 23ലഹള/സമാന അക്രമങ്ങൾ 29 157 വഞ്ചന 19 227 സ്ത്രീപീഡനം 66 287
from mathrubhumi.latestnews.rssfeed https://ift.tt/2XYxp3G
via
IFTTT
No comments:
Post a Comment