പത്തനംതിട്ടയിൽ 43 ദിവസമായി ചികിത്സയിലുള്ള വീട്ടമ്മയുടെ ഫലം നെഗറ്റീവായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 22, 2020

പത്തനംതിട്ടയിൽ 43 ദിവസമായി ചികിത്സയിലുള്ള വീട്ടമ്മയുടെ ഫലം നെഗറ്റീവായി

പത്തനംതിട്ട: ഏറെനാളായി കോവിഡ് ബാധിതയായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ പരിശോധനാ ഫലം നെഗറ്റീവായി. െഎവർമെക്റ്റിൻ എന്ന മരുന്ന് നൽകിയ ശേഷമുള്ള രണ്ടാം സാംപിളാണ് ആശ്വാസഫലം നൽകിയത്.വടശ്ശേരിക്കര സ്വദേശിനിയായ 62-കാരിക്ക് 43 ദിവസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായി പരിശോധനഫലം നെഗറ്റീവായെങ്കിലും ഇവർ രോഗമുക്തയായെന്ന് ഉറപ്പിക്കണമെങ്കിൽ അടുത്ത ഫലങ്ങൾകൂടി നെഗറ്റീവാകണം.ഇതിനുശേഷമേ ഇവരെ ഡിസ്ചാർജ് ചെയ്യൂ എന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. പ്രതിഭ പറഞ്ഞു. ദീർഘകാലമായി രോഗം ഭേദമാകാതിരുന്ന സാഹചര്യത്തിൽ 15-ന് മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് െഎവർമെക്റ്റിൻ നിർദേശിച്ചത്. 16-ന് മരുന്ന് നൽകിത്തുടങ്ങി.ഇറ്റലിയിൽനിന്നു റാന്നിയിലെത്തിയ കുടുംബവുമായുള്ള സമ്പർക്കത്തെത്തുടർന്നാണ് ഇവർക്ക് വൈറസ് ബാധയുണ്ടായത്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്ന മറ്റു നാലുപേരുടെ ആദ്യ സാംപിൾഫലങ്ങൾകൂടി ബുധനാഴ്ച നെഗറ്റീവായി.


from mathrubhumi.latestnews.rssfeed https://ift.tt/2Vu5CXd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages