ലണ്ടൻ: കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ തീവ്രമായതിനെ തുടർന്ന് കൂടുതൽ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ശ്വാസ തടസ്സമുണ്ടായതിനെത്തുടർന്ന്ഇന്നലെ മുതൽ ഓക്സിജൻ നൽകി വരുന്നുണ്ട്. പക്ഷെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. പനി മാറ്റമില്ലാതെ തുടർന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രാത്രി ആരോഗ്യസ്ഥിതി കൂടുതൽ മോശമായതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ ചുമതലകൾ നിർവ്വഹിക്കാൻ നിയോഗിച്ചിട്ടുണ്ട്. കൊറോണ പരിശോധനഫലം പോസിറ്റീവായതിനെ തുടർന്ന് ഞായറാഴ്ചയാണ് ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രിട്ടണിലെ സെന്റ്. തോമസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ കൊറോണയുടെ ചില ലക്ഷണങ്ങളെ തുടർന്ന് ഔദ്യോഗികവസതിയിൽ സ്വയം നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ബ്രിട്ടിനിൽ കൊറോണ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യമാണുള്ളത്. ബ്രിട്ടീഷ് രാജകുടുംബാംഗം ചാൾസ് രാജകുമാരനും കഴിഞ്ഞദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. content highlights:Boris Johnson In ICU, Covid sympoms worsen
from mathrubhumi.latestnews.rssfeed https://ift.tt/34dW5q8
via
IFTTT
No comments:
Post a Comment