ന്യൂഡൽഹി: കൊറോണ വ്യാപനത്തെതുടർന്ന് ഹോട്ട്സ്പോട്ടായ ഡൽഹിയിൽ ഓപ്പറേഷൻ ഷീൽഡിന്റെ ഭാഗമായി വിപുലമായ അണുനശീകരണ ജോലികൾ തുടങ്ങി. ജപ്പാനിൽ നിന്നുള്ള അതിനൂതനമായ ഉപകരണം ഉപയോഗിച്ച് ഹൈറിസ്ക്കായി പ്രഖ്യാപിച്ച റെഡ്, ഓറഞ്ച് സോണുകളിലാണ് സാനിറ്റൈസേഷൻ നടത്തുന്നത്. വിപുലമായ രീതിയിൽ അണുനശീകരണ ജോലികൾ ആരംഭിച്ചു. ജപ്പാനിൽ നിന്നുള്ള അതിനൂതനമായ പത്ത് ഉപരണങ്ങളും മറ്റ് 60 മെഷീനുകളും ഉപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത്- മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു. Massive sanitisation drive underway in Delhi. 60 machines, including 10 hi-tech Japanese machines, have been deployed pic.twitter.com/pwdb5CVNud — Arvind Kejriwal (@ArvindKejriwal) April 13, 2020 ആവശ്യത്തിന് അനുസൃതമായി ഉപകരണത്തിന് നീളം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ ഇടുങ്ങിയ വഴികളിലും അണുനശീകരണം നടത്തുന്നതിന് സഹായകമാകുന്നുണ്ടെന്ന് ആം ആദ്മി എം എൽ എ രാഘവ് ഛദ്ദ വ്യക്തമാക്കി. കൂടാതെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മണ്ഡലത്തിൽ വിജയകരമായി സാനിറ്റൈസേഷൻ നടപടികൾ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡൽഹിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരത്തിലധികമായി. Content Highlights:delhi starts massive sanitation using high tech mechines from japan
from mathrubhumi.latestnews.rssfeed https://ift.tt/3cgUWAK
via
IFTTT
No comments:
Post a Comment