മുമ്പേ ഒരുങ്ങി; മുന്നിൽനടന്ന് കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 13, 2020

മുമ്പേ ഒരുങ്ങി; മുന്നിൽനടന്ന് കേരളം

: കോവിഡ് ഒരാധിയായി കേരളത്തെ പിന്തുടർന്നിട്ട് രണ്ടരമാസം കഴിഞ്ഞു. ലോകം പേടിച്ചുനിൽക്കുമ്പോൾ, കേരളംതീർത്ത കരുതലിന് പിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങളുമുണ്ട്. തുടക്കത്തിൽ ആരോഗ്യവകുപ്പും പിന്നീട് സർക്കാർ സംവിധാനമാകെയും ജനതയും ഒന്നിച്ചുനിന്നെടുത്ത ജാഗ്രത. കോവിഡിനെ കേരളമെങ്ങനെ പിടിച്ചുകെട്ടുന്നുവെന്നത് അന്വേഷിച്ചാൽ അതിനുപിന്നിൽ പ്രധാനമായും ഒന്പതുഘടകങ്ങളാകും ഉണ്ടാകുക. 1. മുന്നൊരുക്കംചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച ന്യുമോണിയ രോഗം പുതിയതരം കൊറോണ വൈറസ് (നോവൽ കൊറോണ വൈറസ്) മൂലമാണെന്ന് തിരിച്ചറിഞ്ഞത് 2019 ഡിസംബർ അവസാനമാണ്. രോഗം ആഗോളതലത്തിൽ ഭീഷണിയായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടൻ സംസ്ഥാന സർക്കാർ മുന്നൊരുക്കംതുടങ്ങി. 2020 ജനുവരി 18-നും 22-നും ഇടയ്ക്കുതന്നെ ഈ മുന്നറിയിപ്പും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും എല്ലാ ജില്ലകളിലുമെത്തിച്ചു. ജില്ലാതല ആരോഗ്യ സംരക്ഷണസംവിധാനം സജ്ജമാക്കി. കേന്ദ്ര സർക്കാരിന്റെ പകർച്ചവ്യാധി വിഭാഗവുമായി ചർച്ചചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടിയെടുത്തു. ചൈനയിൽനിന്നുള്ള രോഗവ്യാപനത്തിന്റെ വാർത്ത വന്നുതുടങ്ങിയപ്പോൾത്തന്നെ സംസ്ഥാനതല ദ്രുതകർമസേന യോഗംചേർന്ന് രോഗനിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, ചികിത്സയ്ക്കും പരിശീലനത്തിനും അവബോധമുണർത്തലിനുമുള്ള മാർഗരേഖകൾ എന്നിവ തയ്യാറാക്കി ജില്ലകൾക്ക് നൽകി. 2. പരിശോധനജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്യുന്നത്. അതും കേരളത്തിൽ. ചൈനയിലെ വുഹാനിൽനിന്നെത്തിയ തൃശ്ശൂരിൽനിന്നുള്ള വിദ്യാർഥിനിക്കാണ് സ്ഥിരീകരിച്ചത്. ഫെബ്രുവരി ഒന്നുമുതൽ സാമ്പിളുകൾ പരിശോധിക്കുന്നതിനായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യൂണിറ്റിൽ ക്രമീകരണങ്ങൾ നടത്തി. സംസ്ഥാന, ജില്ലാ കൺട്രോൾ റൂമുകളും കോൾ സെന്ററുകളും രാപകൽ പ്രവർത്തനം തുടങ്ങി. 3. ജാഗ്രതതിരഞ്ഞെടുത്ത ആശുപത്രികളിൽ കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ തയ്യാറാക്കി. എല്ലാ ജില്ലകളിലെയും രണ്ട് ആശുപത്രികളെങ്കിലും ഐസൊലെഷൻ സംവിധാനമൊരുക്കി. രോഗലക്ഷണമുള്ളവരെ നോക്കാനായി ഈ ആശുപത്രികളെ പ്രാപ്തമാക്കി. ലക്ഷണങ്ങളുള്ളവരെ പ്രവേശിപ്പിക്കാൻ സ്വകാര്യ ആശുപത്രികളെ സജ്ജരാക്കാൻ ജില്ലാ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.ചൈനയിൽനിന്ന് മടങ്ങുന്ന എല്ലാ യാത്രക്കാരെയും കൊച്ചി വിമാനത്താവളത്തിലും തുറമുഖത്തും പരിശോധിക്കാൻ തുടങ്ങി. ഇവരുടെ യാത്ര സംസ്ഥാന, ജില്ലാ ഐ.ഡി.എസ്.പി. സെൽ നിരീക്ഷിച്ചു. ചൈനയിൽനിന്നുവരുന്ന എല്ലാ യാത്രക്കാരെയും തീവ്രമായി നിരീക്ഷിക്കാൻ പ്രത്യേക ആരോഗ്യസംഘത്തെ സജ്ജമാക്കി. ഇറ്റലിയിലും ഇറാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ഇവിടെനിന്നുള്ള വിമാനങ്ങളിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനും സർക്കാർ നിർദേശംനൽകി. ചൈന, ഹോങ്‌ കോങ്, തായ്‌ലാൻഡ്, സിങ്കപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാൾ, ഇൻഡൊനീഷ്യ, മലേഷ്യ, ഇറാൻ എന്നിവിടങ്ങളിൽനിന്ന് വരുന്നവരോട് വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. 2020 ഫെബ്രുവരി 10 മുതൽ അത്തരം യാത്രാചരിത്രമുള്ളവർ ഇന്ത്യയിലെത്തുമ്പോഴും ഇതേരീതിയിൽ ഹോം ഐസൊലെഷൻ നിർബന്ധമാക്കി. 4. ആശുപത്രികൾ സജ്ജംആഗോളതലത്തിൽ രോഗം കൂടുതൽ വ്യാപിക്കുകയും വിദേശത്തുനിന്നെത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയുംചെയ്ത ഘട്ടമായിരുന്നു അടുത്തത്. രോഗബാധ കേരളത്തിലും എത്താനുള്ള സാധ്യത പരിഗണിച്ച് തുടർനടപടി ആസൂത്രണംചെയ്തു. മെഡിക്കൽകോളേജുകൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, പ്രധാന സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ സൗകര്യം ഒരുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് സർക്കാർ നിർദേശം. 5. നിരീക്ഷണംആശുപത്രി ഐസൊലഷൻ, ഹോം ക്വാറന്റൈൻ നടപടികൾക്ക് വേണ്ട സൗകര്യങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ നിർദേശങ്ങളും ആരോഗ്യവകുപ്പ് തയ്യാറാക്കി. 2020 ജനുവരി 24-നുതന്നെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി. തുടർന്ന് ജനുവരി 28-ന്‌ സംസ്ഥാന കൺട്രോൾ റൂമിന് സമാനമായ രീതിയിൽ ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കാൻ എല്ലാ കളക്ടർക്കും നിർദേശം നൽകി. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുടങ്ങ‌ി. ഒരുഘട്ടത്തിൽ വീടുകളിലും ആശുപത്രികളിലുമായി 1.7 ലക്ഷത്തോളംപേരുണ്ടായിരുന്നുവെന്നത് ആ സംവിധാനം എത്രത്തോളം കൃത്യമായിരുന്നുവെന്ന് തെളിയിക്കുന്നു. ഇവരുടെ വിവരങ്ങൾ പ്രദേശികതലത്തിൽ ആരോഗ്യപ്രവർത്തകർ അടിക്കടി തേടിക്കൊണ്ടിരുന്നു. 6. സഞ്ചാരപഥംരോഗം പിടിപെട്ടവരുടെ സഞ്ചാരപഥം തയ്യാറാക്കി അവർ സന്പർക്കും പുലർത്തിയവരെ കണ്ടെത്തുന്ന രീതിയാണ് നിർണായകമായ മറ്റൊരുഘടകം. മാർച്ച് പത്തിന് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട റാന്നി സ്വദേശികളുടെ സഞ്ചാരപഥം തയ്യാറാക്കി പുറത്തുവിട്ടതിലായിരുന്നു തുടക്കം. ഇത് പിന്നീട് എല്ലാ രോഗികളുടെ കാര്യത്തിലും സ്വീകരിച്ചു. രോഗബാധിതർ സന്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലൂടെ ഇവർ മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാൻ സാധിച്ചു. രോഗവ്യാപനം തടയാൻ ഇത് വലിയൊരളവ് സഹായിച്ചു. 7. നിയന്ത്രണംമാർച്ച് പകുതിയായതോടെ പത്തനംതിട്ടയിൽ രോഗം പടർന്നു. കാര്യങ്ങൾ കൈവിട്ടുപോകാനിടെയുണ്ടെന്ന വിലയിരുത്തലിലേക്ക് സർക്കാർ എത്തി. പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് നിർണായക തീരുമാനങ്ങളെടുത്തു. പ്രീപ്രൈമറി, ഒന്നാംക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്കൂളൂകളും മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി. പരീക്ഷകളും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും ആദ്യം മാറ്റിവെച്ചിരുന്നില്ല. രോഗം വ്യാപിച്ചതോടെ ഇതുംമാറ്റി. മദ്രസകൾ, അങ്കണവാടികൾ, സിനിമാശാലകൾ എന്നിവയും അടച്ചു. വിവാഹത്തിന് ആളുകൂടുന്നത് നിയന്ത്രിച്ചു. സാംസ്കാരിക പരിപാടികളും സർക്കാരിന്റെ പൊതുപരിപാടികളും മാറ്റിവെച്ചു. 8. അടച്ചിടൽരോഗം ബാധിച്ചവരുടെ എണ്ണം 95 ആയതോടെ മാർച്ച് 24 മുതൽ കേരളം ലോക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യസർവീസുകൾക്ക് മാത്രം ഇളവ്. മാർച്ച് 31 വരെയായിരുന്നു സംസ്ഥാനത്തിന്റെ നിയന്ത്രണം. എന്നാൽ, കേരളത്തിനുപിന്നാലെ കേന്ദ്രസർക്കാർ രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു. 9. ‌ഒത്തൊരുമപ്രതിസന്ധിയിലും കേരളം കാണിച്ച ഒത്തൊരുമയായിരുന്നു ഏറ്റവും നിർണായകം. സർക്കാരിന്റെ ഇച്ഛാശക്തിക്കും തീരുമാനങ്ങൾക്കും പ്രതിപക്ഷമടക്കം പൂർണ പിന്തുണ നൽകി. മുഖ്യമന്ത്രിമുതൽ ആശാ വർക്കർമാർവരെ കോവിഡിനെ പ്രതിരോധിക്കുകയെന്ന ഒറ്റച്ചരടിലെ കണ്ണിയായി. ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകരും രാപകലില്ലാതെ ജോലിയെടുത്തു. നിയന്ത്രണങ്ങൾ മറികടക്കാൻ മിനക്കെടാതെ ഭൂരിഭാഗം ജനങ്ങളും വീട്ടിൽക്കഴിഞ്ഞു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് പൂട്ടിടാൻ പോലീസ് തെരുവുകളിൽ ഉറക്കമിളച്ചു കാവലിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2VruhKP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages