കൊറോണ വിവരങ്ങള്‍ വാട്‌സാപ്പിലൂടെ ഷെയര്‍ ചെയ്യുന്നത് നിരോധിച്ചതായുള്ള വാര്‍ത്ത വ്യാജം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 7, 2020

കൊറോണ വിവരങ്ങള്‍ വാട്‌സാപ്പിലൂടെ ഷെയര്‍ ചെയ്യുന്നത് നിരോധിച്ചതായുള്ള വാര്‍ത്ത വ്യാജം

ന്യൂഡൽഹി: കൊറോണ വിവരങ്ങൾ വ്യക്തികൾ വാട്സാപ്പുകൾ വഴി പ്രചരിപ്പിക്കുന്നത് നിരോധിച്ചതായുള്ള ഉത്തരവ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സർക്കാരിനല്ലാതെ മറ്റാർക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കാനാകില്ലെന്നുംഉത്തരവ് ലംഘിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും ലൈവ്ലോ വെബ്സൈറ്റിന്റെ ലിങ്കിനൊപ്പം പ്രചരിച്ച സന്ദേശത്തിൽ പറയുന്നു. സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയതായും വ്യാജ സന്ദേശത്തിൽ പറയുന്നു. A Fake message with the link of a @LiveLawIndia report is still going viral in WhatsApp Groups Pls do not share it. Read this report to know more about it [Fake News Alert] https://t.co/NE3F4jZxO7 pic.twitter.com/dtsXebJN4f — Live Law (@LiveLawIndia) April 6, 2020 ദുരന്ത നിവാരണ നിയമം രാജ്യത്ത് നടപ്പിലാക്കിയെന്നും ഗ്രൂപ്പുകളുടെ അഡ്മിൻമാർ ഈ നിർദ്ദേശം അംഗങ്ങൾക്ക് കൈമാറണമെന്നും വാട്സാപ്പ് ഗ്രൂപ്പുകളെ പോലീസ് നിരീക്ഷിച്ചുവരികയാണെന്നും വ്യാജ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ലൈവ് ലോ തന്നെ ഈ സന്ദേശം വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെയാണ് വാർത്ത വ്യാജമാണെന്ന വാർത്ത സ്ഥിരീകരിക്കപ്പെട്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/3aS9Ayn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages