കൊല്ലം: നടനും എം.എല്‍.എയുമായ കെ.ബി.ഗണേഷ് കുമാര്‍ സംവിധാനത്തിലേക്ക്. അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ ജീവിതം വിവരിക്കുന്ന ഡോക്യുമെന്ററി നിര്‍മ്മിക്കാനാണ് ലക്ഷ്യം. ആറു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ, സാമൂഹികമേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന അദ്ദഹത്തിന്റെ ജീവിതമാകും ഡോക്യുമെന്ററിയാക്കുക. രണ്ട് ഡോക്യുമെന്ററികള്‍ നിര്‍മിക്കാനാണു തീരുമാനം. ഒന്ന് രാഷ്ട്രീയക്കാരനായ ബാലകൃഷ്ണപിള്ള. മന്നത്തുപദ്മനാഭന്റെ ശിഷ്യനായി തുടങ്ങി 65 വര്‍ഷമായി തുടരുന്ന എന്‍.എസ്.എസ്. പ്രവര്‍ത്തനമാണ് രണ്ടാമത്തേത്.
ആദ്യത്തെ ഡോക്യുമെന്ററിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന എസ്.എഫിലൂടെ പൊതുരംഗത്തെത്തി കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലും ഒട്ടേറെ പരീക്ഷണങ്ങളിലൂടെ കടന്നുപോയ രാഷ്ട്രീയജീവിതം 45 മിനിറ്റില്‍ ചുരുക്കിപ്പറയും. രണ്ടാമത്തേതില്‍ മന്നത്തുപദ്മനാഭന്റെ ശിഷ്യനായി തുടങ്ങി 65 വര്‍ഷമായി തുടരുന്ന എന്‍.എസ്.എസ്. പ്രവര്‍ത്തനവും. ചെറുപ്പത്തില്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ആര്‍. ബാലകൃഷ്ണപിള്ള. 1980ല്‍ റിലീസായ 'വെടിക്കെട്ടി'ല്‍ കരപ്രമാണിയുടെ വേഷമായിരുന്നു. ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിനെച്ചൊല്ലി രണ്ട് കരക്കാര്‍ തമ്മിലുള്ള മത്സരമായിരുന്നു പ്രമേയം. കെ.എ. ശിവദാസ് സംവിധാനം ചെയ്ത സിനിമയില്‍ സുകുമാരനായിരുന്നു നായകന്‍. 'ഇവളൊരു നാടോടി' എന്ന സിനിമയിലും ബാലകൃഷ്ണപിള്ള അഭിനയിച്ചിരുന്നു. കെ.പി. ഉമ്മറിനൊപ്പമുള്ള ആ സീന്‍ ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണു ഷൂട്ട് ചെയ്തത്.
''അച്ഛന്‍ സ്‌കൂള്‍ പഠനകാലം, സമരങ്ങള്‍, ജയില്‍ ജീവിതം, ജയില്‍മന്ത്രിയായത് തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിക്കും. രാഷ്ട്രീയജീവിതവും സാമുദായിക പ്രവര്‍ത്തനവും വെവ്വേറെ അടയാളപ്പെടുത്തും'' ഗണേഷ് കുമാര്‍ പറഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
from mangalam.com https://ift.tt/3e5STl1
via IFTTT
No comments:
Post a Comment