കൊറോണയെ പ്രതിരോധിക്കാനും പോരാളികളായ 'ദൈവത്തിന്റെ മാലാഖമാര്‍' തന്നെ വേണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 4, 2020

കൊറോണയെ പ്രതിരോധിക്കാനും പോരാളികളായ 'ദൈവത്തിന്റെ മാലാഖമാര്‍' തന്നെ വേണം

കൊച്ചി: കൊറോണയെ നേരിടുന്ന ശരിയായ പോരാളികള്‍ ദൈവത്തിന്റെ മാലാഖമാരെന്ന് വിളിക്കുന്ന നഴ്‌സുമാരും ഡോക്ടര്‍മാരുമാണ്. കൊറോണപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് പോലീസും മറ്റ് ആരോഗ്യപ്രവര്‍ത്തകരും. സ്വന്തം കുടുംബത്തെ മറന്നാണ് ഇവരെല്ലാവരും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിട്ടുള്ളത്. ആവശ്യത്തിനുള്ള സുരക്ഷാസംവിധാനങ്ങള്‍ പോലും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ നഴ്‌സുമാര്‍ക്കില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

'നാലും അഞ്ചും വട്ടം കുളികഴിഞ്ഞാണ് ഓരോ ദിവസവും വീട്ടിലേക്കും തിരികെ ആശുപത്രിയിലുമെത്തുന്നത്. പി.പി.ഇ കിറ്റ് ധരിച്ചാല്‍ ശുചിമുറി ഉപയോഗിക്കാന്‍ സാധിക്കില്ലാത്തതിനാല്‍ വെള്ളംപോലും കുടിക്കാറില്ല.' കേരളത്തിലെ ഒരു നഴ്‌സിന്റെ വാചകങ്ങളാണിത്. തങ്ങളുടെ അടുത്തെത്തുന്ന ഓരോ രോഗികളും രക്ഷപ്പെടണമെന്ന ആഗ്രഹം മാത്രമാണ് ഇവര്‍ക്കുള്ളത്. കൊറോണ ബാധിച്ചവര്‍ക്കൊപ്പം കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതിനാല്‍ രോഗികളുടെ മുഴുവന്‍ കാര്യങ്ങളും ചെയ്തുകൊടുക്കേണ്ടി വരുന്നുണ്ട് ഇവര്‍ക്ക്.

കൊറോണ ഡ്യൂട്ടി ഉള്ളതിനാല്‍ മകളെ മുലയൂട്ടുന്നതുപോലും നിര്‍ത്തേണ്ടിവന്നുവെന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ നഴ്‌സായ റീജ പറയുന്നത്. എന്നാലും സ്വന്തം സങ്കടങ്ങളെല്ലാം മറന്ന് രോഗം ബാധിച്ച് സ്വന്തം വീട്ടുകാരെപോലും കാണാനാവാത്ത രോഗികള്‍ക്കൊപ്പം ചേരുകയാണ് ഇവര്‍.



from mangalam.com https://ift.tt/3bJRH4K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages